city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗതാഗത കുരുക്കില്‍ അകപ്പെട്ട തൃക്കരിപ്പൂര്‍

എ.ജി. ബഷീര്‍ ഉടുംബുന്തല

തൃക്കരിപ്പൂര്‍:(www.kasargodvartha.com 08.09.2014) തൃക്കരിപ്പൂര്‍ പഞ്ചായത്തിനെ രണ്ടു തുല്യ ത്രികോണമായി മുറിച്ച് കടന്നുപോകുന്ന റെയില്‍ പാളം. അതിനിടയില്‍ മൂന്ന് റെയില്‍ ഗേറ്റുകള്‍. വെള്ളാപ്പ് ഭാഗത്തുള്ള റെയില്‍ ഗേറ്റ് അടഞ്ഞാല്‍ മത്സ്യമാര്‍ക്കറ്റുവരെ വാഹനങ്ങളുടെ വലിയ നിര. ബീരിച്ചേരി ഗേറ്റിന്റെ സ്ഥിതിയും മറിച്ചല്ല, കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍  ഓരോ ഗേറ്റ് അടവിനും ബീരിച്ചേരി ഗേറ്റു മുതല്‍ തൃക്കരിപ്പൂര്‍ ബസ് സ്റ്റാൻഡ് വരെ  വാഹങ്ങളുടെ നീണ്ട കാത്തിരിപ്പ് ഉണ്ടായേക്കാം.

സംസ്ഥാനത്ത്  വാഹനങ്ങളുടെ എണ്ണം ഈ രീതിയിലാണ് പെരുകുന്നത്. ട്രെയിന്‍ സര്‍വീസുകളും വര്‍ദ്ധിക്കാം. ഇപ്പോള്‍ തന്നെ മൂന്നും നാലും തീവണ്ടികള്‍ കടന്നുപോയ ശേഷം തുറക്കുന്ന റയില്‍വെ ഗേറ്റുകൾ സാധാരണ ജനങ്ങളുടെ രണ്ടും മൂന്നും മണിക്കൂറുകളാണ് കാത്തിരിപ്പിലൂടെ നഷ്ടപ്പെടുത്തുന്നത്. ഒപ്പം തൃക്കരിപ്പൂരിനെ ആശ്രയിക്കുന്നവരും അതുവഴി കടന്നു പോകുന്നവരുമായ വലിയപറമ്പ് പഞ്ചായത്ത് നിവാസികളും വളരെ ക്ലേശിക്കുന്നു.

പഞ്ചായത്തിലെ റോഡുകളുടെ സ്ഥിതിയും പരിതാപകരമായി തുടരുകയാണ്. മുമ്പേ പരുക്കനായിരുന്ന പ്രധാന റോഡുകളില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. മഴവെള്ളം മൂടിയ ഗര്‍ത്തങ്ങളില്‍ വാഹനങ്ങള്‍ വീഴുന്നതോടെ യാത്രക്കാരുടെ നടുവൊടിയുന്നു. ഉടുംബുന്തല വലിയകുതിര്‍ , കൈകൊട്ടുകടവ്, തങ്കയം പോലുള്ള ജനവാസം കൂടിയ ഗ്രാമങ്ങളിലെ റോഡുകള്‍ കുണ്ടും കുഴിയും ചളിയും നിറഞ്ഞ് കാല്‍നടപോലും പ്രയാസമായിരിക്കുകയാണ്.

ആരാണ് ഈ ദുസ്ഥിതിയില്‍ നിന്ന് തൃക്കരിപ്പൂരിനെ രക്ഷിക്കുക, പഞ്ചായത്തിന് ഒട്ടേറെ പരിമിതികള്‍ ഉണ്ട്. വെള്ളാപ്പ് ഭാഗത്തേക്കുള്ള റയില്‍ അടിപ്പാത തുറക്കാന്‍ ആവശ്യമായ സഹായ സഹകരണങ്ങള്‍ പഞ്ചായത്ത് വാഗ്ദാനം ചെയ്‌തെങ്കിലും റെയില്‍വേയുടെ ഭാഗത്തുനിന്നും തുടര്‍ നടപടി ഇല്ലാത്തത് നാട്ടുകാരെ നിരാശപ്പെടുത്തുന്നു. തകര്‍ന്നു കിടക്കുന്ന പ്രധാന റോഡിന്റെ അറ്റകുറ്റപ്പണി നടത്താന്‍ പഞ്ചായത്ത് എത്രയും വേഗത്തില്‍ തയ്യാറാവണം, ഇല്ലെങ്കില്‍ ഈ റോഡുകള്‍ വലിയ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും.  'പാല്‍ കരയുന്ന കുഞ്ഞിന് മാത്രം' എന്ന എം.എന്‍. വിജയന്‍ മാഷിന്റെ വാക്കുകള്‍  ഉയര്‍ത്തിപ്പിടിച്ച് നല്ല റോഡിനും റെയില്‍ അടിപ്പാതക്കും മേല്‍പ്പാലത്തിനും തൃക്കരിപ്പൂരിന്റെ സമഗ്രവികസനത്തിനും കേന്ദ്രസംസ്ഥാന സര്‍ക്കാറുകളില്‍ ശകതമായ സമ്മര്‍ദ്ധം ചെലുത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

ഗതാഗത കുരുക്കില്‍ അകപ്പെട്ട തൃക്കരിപ്പൂര്‍

ഗതാഗത കുരുക്കില്‍ അകപ്പെട്ട തൃക്കരിപ്പൂര്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും

Keywords:  Trikaripur, kasaragod, Kanhangad, Panchayath, MLA, Road, Busstand, Train, Railway Gate, Heavy traffic jam in Trikaripur

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia