കെ.എസ്.ഇ.ബി ജീവനക്കാരന്റെ വീട്ടില്‍ നിന്നും സ്‌ഫോടക വസ്തുക്കളും തോക്കും പിടിച്ചെടുത്തു
Nov 17, 2012, 17:23 IST
കാഞ്ഞങ്ങാട്: കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരന്റെ ഉടമസ്ഥതയിലുള്ള പഴയ വീട്ടില്‍ നിന്നും വനപാലകര്‍ തോക്കും സ്‌ഫോടക വസ്തുക്കളും കൊടുവാളും തിരകളും പിടിച്ചെടുത്തു. ബളാന്തോട് കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിലെ കരാര്‍ ജീവനക്കാരനും ബളാന്തോട് ചാമുണ്ഡിക്കുന്ന് വണ്ണാര്‍ക്കയത്തെ ലിന്‍സിന്റെ പഴയ വീട്ടില്‍ നിന്നാണ് തോക്കും മറ്റും ഫോറസ്റ്റ് അധികൃതര്‍ പിടികൂടിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 മണിയോടെയാണ് ലിന്‍സിന്റെ കേരള കര്‍ണാടക വനത്തോട് ചേര്‍ന്നുള്ള വണ്ണാര്‍കയത്തുള്ള പഴയ വീട്ടില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ ചകിരി കൂമ്പാരങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് വെച്ച നിലയില്‍ തോക്കും കൊടുവാളും തിരകളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തുകയായിരുന്നു.
ഇതില്‍ അഞ്ച് തിരകള്‍ ഉപയോഗിച്ചതായും ഒമ്പത് തിരകള്‍ ഉപയോഗിച്ചിട്ടില്ലെന്നും കണ്ടെത്തി. പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രാജേഷ് പട്ടേരി, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ ബാബു, കെ കെ ബാലകൃഷ്ണന്‍, എം സുനില്‍, കെ ആര്‍ വിജയനാഥ് എന്നിവരാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.
പിടിച്ചെടുത്ത തോക്കും തിരകളും ഫോറസ്റ്റ് അധികൃതര്‍ പോലീസിന് കൈമാറും. ബളാന്തോട്ട് ഈയിടെ മാനിനെ വെടിവെച്ച് കൊന്ന കേസിലെ പ്രതികളെ പിടികൂടുന്നതിനായി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി വരുന്നതിനിടെയാണ് ലിന്‍സിന്റെ പറമ്പിലുള്ള പഴയ വീട്ടില്‍ തോക്കുകളും മറ്റും സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചത്.
വനപാലകര്‍ റെയ്ഡിനെത്തുമ്പോള്‍ തന്നെ ലിന്‍സ് ഓടിരക്ഷപ്പെടുകയായിരുന്നു. ഒളിവില്‍ കഴിയുന്ന ലിന്‍സിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മലയോര പ്രദേശങ്ങളിലെ വനപ്രദേശങ്ങളില്‍ നിന്ന് മൃഗങ്ങളെ വേട്ടയാടാന്‍ ലിന്‍സ് ലൈസന്‍സില്ലാത്ത തോക്കും തിരകളും ഉപയോഗിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ മൃഗവേട്ട നടത്തുന്ന സംഘം സജീവമാണ്.

Keywords: KSEB, Employee, Blast, Material, Revolver, Police, House, Custody, Escape, Accuse, Kanhangad, Kasaragod, Kerala, Malayalam news