city-gold-ad-for-blogger
Aster MIMS 10/10/2023

ഓട്ടോ മറിഞ്ഞ് പരിക്കേറ്റ മകന്റെ പരാതിയില്‍ പിതാവിന് പിഴ

ഓട്ടോ മറിഞ്ഞ് പരിക്കേറ്റ മകന്റെ പരാതിയില്‍ പിതാവിന് പിഴ കാഞ്ഞങ്ങാട്: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ പിതാവിനെ കോടതി 3000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചു. വെസ്റ്റ് എളേരി മാങ്ങോട് ചുണ്ടെലിക്കടവിലെ സി.ജെ. മാത്യുവിനെ (42) യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി പിഴയടക്കാന്‍ ശിക്ഷിച്ചത്. മാത്യുവിന്റെ മകനും മാലോം കസബ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ റോണി(16)ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

2012 ആഗസ്റ്റ് 10 ന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. വീട്ടിലേക്കുള്ള വൈദ്യുതി സര്‍വീസ് വയര്‍ നന്നാക്കാന്‍ മാത്യുവിന്റെ ഓട്ടോയില്‍ പോയ മക്കളായ റോണിയും ടോണിയും ഇതേ ഓട്ടോയില്‍ തിരിച്ച് വരുമ്പോള്‍ മാങ്ങോട് വെച്ചാണ് അപകടമുണ്ടായത്. മാത്യു ഓടിച്ച ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇതേതുടര്‍ന്ന് ടോണി റോഡിലേക്ക് തെറിച്ച് വീഴുകയും റോണി ഓട്ടോക്കടിയില്‍പ്പെടുകയും ചെയ്തു.

വിവരമറിഞ്ഞെത്തിയ പരിസരവാസികളാണ് ഓട്ടോ ഉയര്‍ത്തി റോണിയെ രക്ഷപ്പെടുത്തിയത്. പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ റോണി പിതാവ് മാത്യുവിന്റെ അശ്രദ്ധയും അമിത വേഗതയുമാണ് അപകടത്തിന് കാരണമായതെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Keywords: Auto accident, Son, Injured, Father, Court, Punishment, Kanhangad, Kasaragod, Kerala, Malayalam news, Father fined on injured son's complaint

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL