ടാക്‌സി കാര്‍ ഡ്രൈവേഴ്‌സ് യൂണിയന്‍ കുടുംബസംഗമം നടത്തി
Jun 6, 2013, 18:36 IST
കാഞ്ഞങ്ങാട്: സംയുക്ത ടാക്‌സി കാര്‍ ഡ്രൈവേഴ്‌സ് യൂണിയന്‍ 15-ാം വാര്‍ഷികവും കുടുംബസംഗമവും മഹാകവി പി. സ്മാരക മന്ദിരത്തില്‍ നടന്നു. ഹോസ്ദൂര്‍ഗ് സി.ഐ. ബാബു പെരിങ്ങോത്ത് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി. സ്‌കോളര്‍ഷിപ്പിനര്‍ഹരായ വൃന്ദ വിനോദ് കുമാര്‍, അഖില സി. ചെറിയാന്‍, ശില്‍പചന്ദ്രന്‍ എന്നിവര്‍ക്കുള്ള തുകയും ഉപഹാരവും അദ്ദേഹം സമ്മാനിച്ചു.
'ഡ്രൈവര്‍മാരും കടമകളും' എന്ന വിഷയത്തെ അധികരിച്ച് രാമകൃഷ്ണന്‍ ചാലിങ്കാല്‍ മുഖ്യ പ്രഭാഷണം നടത്തി. രക്തദാനം, അവയവദാനം, മുതിര്‍ന്ന ഡ്രൈവര്‍മാരെ ആദരിക്കല്‍ തുടങ്ങിയ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചു. യോഗത്തില്‍ എം.വി. കുഞ്ഞമ്പു ചിത്താരി അധ്യക്ഷത വഹിച്ചു. വിനോദ്, നാരായണന്‍, സി.എച്ച്. നാരായണന്‍ എന്നിവര്‍ സംസാരിച്ചു. കെ. മാധവന്‍ മാക്കരം കോട് സ്വാഗതം പറഞ്ഞു.