എഫ്.എ.സി.ടി ഗോഡൗണില്‍ ഗുണ്ടാക്രമണം
Jul 19, 2012, 16:51 IST
Sujith, Ambadi |
ഗോഡൗണിലെ ചുമട്ടുതൊഴിലാളികളായ നോര്‍ത്ത് കോട്ടച്ചേരിയിലെ പി വി സുജിത്ത് (23), ഗാര്‍ഡര്‍ വളപ്പിലെ അമ്പാടി (55) എന്നിവര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. അജാനൂര്‍ കടപ്പുറം മത്തായിമുക്കിലെ നകുലന്‍, ദിലീപ്, പടന്നക്കാട്ടെ സുധി തുടങ്ങി എട്ടോളം പേരാണ് അക്രമം നടത്തിയതെന്ന് പരിക്കേറ്റ ചുമട്ടുതൊഴിലാളികള്‍ പറഞ്ഞു.
സുജിത്തിനെയും അമ്പാടിയെയും സാരമായ പരിക്കുകളോടെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടാപ്പകല്‍ അരങ്ങേറിയ അക്രമം നഗരത്തെ നടുക്കി. സംഭവം സംബന്ധിച്ച് പോലീ സ് അന്വേഷണം ആരംഭിച്ചു.
Keywords: F ACT godown, Gunda attack, Kanhangad, Kasaragod