city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അക്രമവും പൂവാല ശല്യവും ബേക്കല്‍ കോട്ടയില്‍ വിനോദ സഞ്ചാരികള്‍ക്ക് ഭീഷണിയാവുന്നു

കാഞ്ഞങ്ങാട്: (www.kasargodvartha.com 06/06/2015) അക്രമവും പൂവാല ശല്യവും വര്‍ധിച്ചത് ബേക്കല്‍ കോട്ടയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഭീഷണിയാവുന്നു. അന്താരാഷ്ട്ര ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിച്ച ബേക്കല്‍ കോട്ടയിലെത്തുന്ന വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നുണ്ടെങ്കിലും കോട്ട നടത്തിപ്പുകാരും പോലീസും തമ്മിലുള്ള ശീതസമരം നിലനില്‍ക്കുന്നതിനാല്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു.

വികസനത്തിന്റെ കാര്യത്തില്‍ കാസര്‍കോട് ജില്ലയെ അവഗണിക്കുന്നുവെന്ന പതിവ് പരാതിക്കിടയിലാണ് ബേക്കല്‍ കോട്ടയുടെ ഈ സ്ഥിതി. ഈയടുത്ത് സന്ദര്‍ശന സമയം കഴിഞ്ഞുവെന്ന് പറഞ്ഞ് കോട്ടയിലെ ജീവനക്കാരന്‍ സന്ദര്‍ശകരെ കോട്ടയ്ക്കകത്തിട്ട് പൂട്ടിയത് വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിച്ചത്.

ഇതുകൂടാതെ വിനോദ സഞ്ചാരികള്‍ക്ക് നേരെ കോട്ടയില്‍ അക്രമം നടക്കുന്നതായും പരാതി ഉയരുന്നുണ്ട്. ഏതാനും മാസം മുമ്പ് കാസര്‍കോട്ട് നിന്ന് ബൈക്കിലെത്തിയ കമിതാക്കളെ ഓട്ടോയിലെത്തിയ ഒരു സംഘം പണം ആവശ്യപ്പെടുകയും വിസമ്മതിച്ച യുവതിയെയും യുവാവിനെയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്തിരുന്നു.

കോട്ടയിലെത്തുന്ന സ്ത്രീകളെ പൂവാലന്‍മാര്‍ ശല്യം ചെയ്യുന്നതും പതിവായി മാറിയിരിക്കുകയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

അക്രമവും പൂവാല ശല്യവും ബേക്കല്‍ കോട്ടയില്‍ വിനോദ സഞ്ചാരികള്‍ക്ക് ഭീഷണിയാവുന്നു


Keywords :  Kanhangad, Kerala, Bekal, Development project, Kasaragod, Tourism. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia