ഊര്‍ജ സംരക്ഷണ സന്ദേശയാത്ര ശനിയാഴ്ച പര്യടനം നടത്തും
Feb 15, 2013, 10:52 IST
കാഞ്ഞങ്ങാട്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഊര്‍ജസംരക്ഷണ സന്ദേശ യാത്ര നടത്തുന്നു. 'ഊര്‍ജ സുരക്ഷ സമൂഹരക്ഷയ്ക്ക്' എന്ന മുദ്രാവാക്യവുമായി പരിഷത്ത് നടപ്പാക്കിവരുന്ന ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സന്ദേശയാത്ര സംഘടിപ്പിക്കുന്നത്.
ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് പെരിയയില്‍ ഉദ്ഘാടനം ചെയ്ത് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം നാല് മണിക്ക് ബങ്കളത്ത് സമാപിക്കും. പാചകത്തിലെ ഇന്ധനലാഭത്തിനായി പരിഷത്തിന്റെ ഗവേഷണ വിഭാഗം വികസിപ്പിച്ചെടുത്ത ചൂടാറാപ്പെട്ടി സ്വീകരണ കേന്ദ്രങ്ങളില്‍ വിതരണം ചെയ്യുന്നതാണ്.
സ്വീകരണ കേന്ദ്രങ്ങള്‍: 9.30 പെരിയ ബസ്റ്റോപ്പ്, 10 ചാലിങ്കാല്‍, 10.30 പുല്ലൂര്‍, 11 മുലക്കണ്ടം, 11.30 മാവുങ്കാല്‍, 12.00 കിഴക്കുംകര, 12.30 അതിയാമ്പൂര്‍, 1 മണി നെല്ലിക്കാട്ട്, 2 അഴിക്കോടന്‍ ക്ലബ് ബല്ല, 2.30 അമ്പലത്തുകര, 3 ചാളക്കടവ്, 3.30 എരിക്കുളം, 4 ബങ്കളം.

Keywords: Energy, Protection, Message rally, Kerala Sasthra Sahithya Parishad, Golden jubilee, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News