നെഞ്ചംപറമ്പിനെ ചാവുഭൂമിയാക്കിയവര്‍ മാപ്പര്‍ഹിക്കാത്ത കുറ്റവാളികള്‍
Jun 1, 2013, 08:55 IST
കാഞ്ഞങ്ങാട്: നിരോധനം വന്നപ്പോള്‍ ബാക്കിവന്ന എന്‍ഡോസള്‍ഫാന്‍ മണ്ണിലും കിണറിലും നിക്ഷേപിച്ചെന്ന് സ്ത്രീകളടക്കമുള്ള മുന്‍ പ്ലാന്റേഷന്‍ തൊഴിലാളികള്‍ എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണി നിയോഗിച്ച അന്വേഷണ സംഘത്തോട് വ്യക്തമാക്കി. എന്‍ഡോസള്‍ഫാന്‍ നിറച്ച കന്നാസുകള്‍ കിണറിലിട്ടിട്ടുണ്ടെന്ന് ആവര്‍ത്തിക്കുമ്പോള്‍ അതൊന്ന് പരിശോധിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ടെന്ന് ജനകീയ മുന്നണി യോഗം വിലയിരുത്തി.
ദുരന്തങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒരുഘട്ടത്തില്‍ നിരുത്തരവാദിത്വത്തോടെ ഭൂമിയിലൊഴിച്ച പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാനും, സംഭവങ്ങള്‍ വിവാദമായപ്പോള്‍ കിണര്‍ മൂടാന്‍ ആവശ്യപ്പെട്ട അധികാരികള്‍ക്കെതിരേയും നടപടിയെടുക്കണമെന്ന് ജനകീയ മുന്നണി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

യോഗത്തില്‍ ടി. ശോഭന അധ്യക്ഷത വഹിച്ചു. അംബികാസുതന്‍ മാങ്ങാട്, പി. മുരളീധര്‍, അഡ്വ: വി. രാജേന്ദ്രന്‍, സി.വി. നളിനി, മിസിരിയ, ഗീത, എന്നിവര്‍ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും, ബേബി കെ. നന്ദിയും പറഞ്ഞു.
Keywords: Nenchamparamb, Endosulfan, Plantation corporation, Kanhangad, Peeditha munnani, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News