വീടുവിട്ട എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയും കാമുകനും വിവാഹിതരായി തിരിച്ചെത്തി
May 29, 2015, 12:11 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29/05/2015) ഒരാഴ്ച മുമ്പ് ഒളിച്ചോടിയ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയും കാമുകനും വിവാഹിതരായി തിരിച്ചെത്തി. ചീമേനി എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥിനിയായ ഉദുമ മാങ്ങാട്ടെ അനൂപ (19)യും ജ്വല്ലറി ജീവനക്കാരനായ മാങ്ങാട്ടെ മിഥുനും (28) ആണ് വിവാഹിതരായ ശേഷം വ്യാഴാഴ്ച വൈകുന്നേരത്തോടെ നാട്ടിലെത്തിയത്.
പിന്നീട് ഇരുവരും ചീമേനി പോലീസ് സ്റ്റേഷനില്‍ ഹാജരായി. അനൂപയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കി. താനും മിഥുനും പ്രണയത്തിലായിരുന്നുവെന്നും വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് നാടുവിട്ടതെന്നും, കാസര്‍കോട്ടെ രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം നടന്നതായും യുവതി കോടതിയില്‍ പറഞ്ഞു.
മിഥുനോടൊപ്പം പോകാനാണ് താല്‍പ്പര്യമെന്നും യുവതി കോടതിയില്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്ന് യുവതിയെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Love, Marriage, Student, Court, Kanhangad, Kasargod, Udma, Mangad, Anoopa, Mithun.
Advertisement: