വിലക്കയറ്റത്തിന്റെ പെരുന്നാള്‍ വിപണി; എങ്കിലും നഗരത്തില്‍ തിരക്കൊഴിഞ്ഞില്ല
Jul 28, 2014, 18:27 IST
കാഞ്ഞങ്ങാട് / കാസര്‍കോട്: (www.kasargodvartha.com 28.07.2014) വിലക്കയറ്റത്തിലും പെരുന്നാള്‍ വിപണം സജീവം. റമദാന്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം ഇരട്ടിയിലധികം വില കൂടിയിരുന്നു. റമദാന്‍ അവസാനിക്കുമ്പോള്‍ പോലും വിലക്കയറ്റത്തിന് ശമനമുണ്ടായിട്ടില്ല.
പെരുന്നാള്‍ ചൊവ്വാഴ്ചയാണെന്ന പ്രഖ്യാപനമുണ്ടാകുന്നതിന് മുമ്പ് തന്നെ ഇറച്ചിക്കടകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. നോമ്പിന് മുമ്പ് വിവിധ സ്ഥലങ്ങളില്‍ 210 രൂപ ഉണ്ടായിരുന്ന ബീഫിന് 250 രൂപയാണ് ഇപ്പോഴത്തെ വില. 70 മുതല്‍ 90 രൂപ വരെ ഉണ്ടായിരുന്ന ചിക്കനാകട്ടെ 120 രൂപയില്‍ എത്തിനില്‍ക്കുന്നു. 350 രൂപയുണ്ടായിരുന്ന മട്ടന് 450 രൂപയാണ് വില. നാടന്‍ മട്ടനാണെങ്കില്‍ കിട്ടാനേയില്ല.
മത്സ്യത്തില്‍ അയലക്ക് മാത്രമാണ് വിലക്കുറവുള്ളത്. കഴിഞ്ഞയാഴ്ച 300 രൂപ വരെയുണ്ടായിരുന്ന ഒരു കിലോ അയലക്ക് ഇപ്പോള്‍ 100 രൂപ മാത്രമാണ് വില. ഉള്‍പ്രദേശങ്ങളില്‍ ഇറച്ചിക്ക് കൂടുതല്‍ വില ഈടാക്കുന്നതായി പരാതിയുണ്ട്. പച്ചക്കറികളില്‍ ഉള്ളിക്കും തക്കാളിക്കുമാണ് പൊള്ളുന്ന വില. 20 രൂപയുണ്ടായിരുന്ന തക്കാളിയുടെ വില 70ല്‍ എത്തി നില്‍ക്കുന്നു. 30 രൂപയുണ്ടായിരുന്ന ഉള്ളിക്ക് 65 രൂപയാണ് മാര്‍ക്കറ്റ് വില. മല്ലിയില നാലിരട്ടി കൂടി. 30 രൂപയുണ്ടായിരുന്ന മല്ലിയിലയ്ക്ക് 120 രൂപ വരെ കൊടുക്കേണ്ടി വരുന്നു.
വസ്ത്രങ്ങള്‍ക്ക് കാര്യമായ വിലക്കയറ്റം ഉണ്ടായിട്ടില്ല. കുട്ടിയുടുപ്പുകള്‍ക്ക് മാത്രമാണ് വിലക്കയറ്റം ബാധിച്ചത്. കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും വഴിയോര കച്ചവടക്കാര്‍ക്ക് ഇത്തവണ ചാകരയായിരുന്നു. മഴ അകന്നു നിന്നത് പൊതുവെ വ്യാപാരം വര്‍ധിക്കാനിടയായതായി തെരുവ് കച്ചവടക്കാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം കളര്‍ ജീന്‍സായിരുന്നു പുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കും പ്രിയമെങ്കില്‍ ഇത്തവണ ഇത്തരം ജീന്‍സുകള്‍ക്ക് പ്രിയം കുറഞ്ഞതായി വസ്ത്ര വ്യാപാരികള്‍ പറയുന്നു.
ഫാന്‍സി കടകളിലും സ്വര്‍ണക്കടകളിലും ഇലക്ട്രോണിക് കടകളിലും തിരക്ക് ശരിക്കും ബാധിച്ചു. ബ്യൂട്ടി പാര്‍ലറുകളില്‍ സാധാരയായി സ്ത്രീകളാണ് കൂടുതലായും എത്താറുള്ളതെങ്കില്‍ ഇത്തവണ പുരുഷന്‍മാരുടെ ബ്യൂട്ടി പാര്‍ലറുകളിലും തിരക്കോട് തിരക്കായിരുന്നു. പലര്‍ക്കും ടോക്കന്‍ എടുത്ത് പോകേണ്ടിയും വന്നു.
പെരുന്നാള്‍ കഴിഞ്ഞാല്‍ വിവാഹ സീസണ്‍ തുടങ്ങുന്നതിനാല്‍ നഗരത്തില്‍ പര്‍ച്ചേസിംഗിന് ഇടയില്‍ തന്നെ പലരും മുന്‍കൂട്ടി സ്വര്‍ണം എടുക്കാനെത്തി. പെരുന്നാളിന് വസ്ത്രങ്ങളെടുക്കാന്‍ എത്തിയവര്‍ സ്വര്‍ണക്കടകളിലും കൂട്ടമായി കയറിയത് വ്യാപാരം മികച്ചതാക്കി മാറ്റി.
മുന്‍കാലങ്ങളില്‍ കാസര്‍കോട്ടുകാര്‍ മംഗലാപുരം, ബാംഗ്ലൂര്‍, മുംബൈ തുടങ്ങിയ നഗരങ്ങളിലാണ് പര്‍ച്ചേസിംഗിനായി തിരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ ഇത്തവണ ജില്ലയില്‍ തന്നെ സെലക്ഷനിറങ്ങാനായിരുന്നു മിക്കവരും താല്‍പര്യം കാണിച്ചത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ വ്രത സമയങ്ങളില്‍ ചിലര്‍ സംഘര്‍ഷത്തിന് ശ്രമിച്ചിരുന്നു. അപ്രതീക്ഷിതമായി ഉണ്ടാകാറുള്ള സംഘര്‍ഷങ്ങളില്‍ നിന്നും അശാന്തിയില്‍ നിന്നും വ്യത്യസ്തമായി നഗരങ്ങളിലുണ്ടായ സമാധാന പൂര്‍ണമായ അന്തരീക്ഷവും പോലീസിന്റെയും മറ്റും സഹകരണവും വ്യാപാരം മറ്റു കേന്ദ്രങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനിടയാക്കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Photos: Zubair Pallickal & Gafoor Thalangara
Keywords : Kasaragod, Kanhangad, Eid, Kerala, Eid Rush, Market, Price Hiking, Chicken, Mangalore, Dress.
Advertisement: