'കാസര്‍കോട് കേരളത്തിന്റെ ഭാഗമാണൊ എന്നു സംശയിക്കേണ്ടിയിരിക്കുന്നു'
Mar 15, 2013, 19:44 IST
കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലതന്നെ കേരളത്തിന്റെ ഭാഗമാണൊ എന്നു സംശയിക്കുന്ന വിധത്തിലുള്ളതാണ് വെള്ളിയാഴ്ച നിയമസഭയില്‍ ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച ബജറ്റെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം കൂടിയായ ഇ ചന്ദ്രശേഖരന്‍ എംഎല്‍ എ പറഞ്ഞു. ഡോ. പ്രഭാകരന്‍ കമ്മിറ്റി പേരില്‍ ജില്ലയില്‍ നടപ്പിലാക്കുന്നു പ്രഖ്യാപിച്ച യാതൊരു വികസന പാക്കേജും ബജറ്റില്‍ണ്ടില്ല.
എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശമായ ജില്ലയിലെ ദുരിത ബാധിതര്‍ക്കുള്ള പാക്കേജ് 15 കോടിയില്‍ ഒതുക്കി യു ഡി എഫ് നേതൃത്വത്തിനും സര്‍ക്കാരിനും ഇതു സംബന്ധിച്ച വ്യക്തമായ ധാരണയില്ലെന്നു കാണാന്‍ കഴിയുന്നത്. ജില്ലയിലെ കാര്‍ഷിക പുരോഗതി സംബന്ധിച്ച യാതൊരു പ്രഖ്യാപനവും ഉണ്ടായില്ല. കവുങ്ങ് കര്‍ഷകരുടെ കാര്യത്തിലും ഏറെ അവഗണനയാണ് കാട്ടിയാണ്. കാഞ്ഞങ്ങാട് സബ്ഡിപോ യാഥാര്‍ഥ്യമായികൊണ്ടിരിക്കുമ്പോഴും കെ എസ് ആര്‍ ടി സി യെ സഹായിക്കാനുള്ള യാതൊരു പ്രഖ്യാപനവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ലെന്നതു ജനങ്ങളുടെ പ്രതീക്ഷയെ തകര്‍ക്കുന്നതാണ്.

വിലക്കയറ്റംമുലം ജനം ദുരിതംപേറുമ്പോഴും ഇതു പിടിച്ചുനിര്‍ത്തുന്നതിനുള്ള യാതൊരു നടപടിയും ഇല്ല. ജനങ്ങളോടും പ്രത്യേകിച്ച് ജില്ലയിയോടും തികച്ചും നിഷേധാത്മകമായ നിലപാട് സര്‍ക്കാര്‍ കൈകൊണ്ടിട്ടുള്ളതെന്നും ഇ ചന്ദ്രശേഖരന്‍ എംഎല്‍എ പറഞ്ഞു.
Keywords: Kerala, Kasaragod, Kanhangad, E. Chandasekaran MLA, Budget, Endosulfan, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.