ചെന്നൈ സൂപ്പര്‍ ഫാസ്റ്റില്‍ മദ്യപന്റെ അഴിഞ്ഞാട്ടം; യാത്രക്കാര്‍ ഇരിപ്പിടം വിട്ടു
Jun 7, 2012, 16:58 IST
കാസര്‍കോട്: സ്ത്രീകളടക്കമുള്ള യാത്രക്കാരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ട്രെയിനില്‍ മദ്യപന്റെ അഴിഞ്ഞാട്ടം. ബുധനാഴ്ച വൈകുന്നേരം മംഗലാപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്സിലാണ് സംഭവം.മംഗലാപുരത്ത് നിന്നും വരികയായിരുന്ന ട്രെയിനില്‍ എസ്.9 സ്ലീപ്പര്‍ കോച്ചില്‍ കയറിക്കൂടിയ തമിഴ്‌നാട് സ്വദേശിയായ മധ്യവയസ്‌ക്കനാണ് മദ്യലഹരിയില്‍ അഴിഞ്ഞാടിയത്.
സ്ലീപ്പര്‍ കോച്ചില്‍ ബര്‍ത്തില്‍ കയറിപ്പറ്റിയ ഇയാള്‍ അവിടെ നിന്ന് താഴേക്ക് മൂത്രമൊഴിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത യാത്രക്കാര്‍ക്കു നേരെ കാര്‍ക്കിച്ച് തുപ്പുകയും ചെയ്തു. ഇതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്കു ഇരിപ്പിടം വിട്ടൊഴിടേണ്ടി വന്നു.
ട്രെയിന്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ വിട്ടതിന് ശേഷമാണ് ഇയാളുടെ പരാക്രമം തുടങ്ങിയത്. പയ്യന്നൂരിലെത്തുംവരെ മദ്യപന്റെ അഴിഞ്ഞാട്ടം തുടര്‍ന്നിട്ടും യാത്രക്കാര്‍ക്കു പരാതി പറയാന്‍പോലും ടി.ടി പോലും എത്തിയില്ല. സാധാരണ ഗതിയില്‍ റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റുകളില്‍ ടിക്കറ്റ് പരിശോധകര്‍ ഉണ്ടാകാറുണ്ട്. ബുധനാഴ്ച ഈ കമ്പാര്‍ട്ടുമെന്റില്‍ ടിക്കറ്റ് പരിശോധനക്ക് ആരും എത്തിയില്ല. ഒടുവില്‍ യാത്രക്കാരില്‍ ചിലര്‍ പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ കണ്ണൂരിലെത്തിയപ്പോഴാണ് മദ്യപനെ കസ്റ്റഡിയിലെടുത്തത്.

Keywords: Kasaragod, Kerala, Liquor-drinking, Kanhangad, Train