കൈതക്കാട് നൂറോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഇല്ലാതായി
Aug 2, 2015, 11:55 IST
ചെറുവത്തൂര്‍: (www.kasargodvartha.com 02/08/2015) കുടിവെള്ള പദ്ധതിയിലെ ടാങ്കില്‍ നിന്നും വെള്ളം പമ്പ് ചെയ്യുന്നത് മുടങ്ങിയതോടെ ഓരി കൈതക്കാട് മേഖലയിലെ നൂറോളം കുടുംബങ്ങള്‍ക്ക് ദിവസങ്ങളായി കുടിവെള്ളം മുട്ടി. അടുത്ത ഒരാഴ്ചക്കാലം കുടിവെള്ളം മുടങ്ങുമെന്ന മുന്നറിയിപ്പ് അധികാരികളില്‍ ചിലര്‍ നല്‍കിയതോടെ ജനങ്ങള്‍ വിഷമത്തിലാണ്.
രാജീവ്ഗാന്ധി കുടിവെള്ള പദ്ധതി പ്രകാരം കൈതക്കാട് കുളങ്ങാട്ട് മലയില്‍ സ്ഥാപിച്ച ടാങ്കില്‍ നിന്നാണ് ഈ ഭാഗത്തെ നൂറിലധികം കുടുംബങ്ങള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യുന്നത്. ജനകീയ കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത്. എന്നാല്‍ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് പുതിയ കമ്മിറ്റി രൂപീകരിക്കാന്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു.
പക്ഷേ മെമ്പര്‍മാരുടെ കുറവ് കാരണം യോഗം നടന്നില്ലെന്നാണ് പറയുന്നത്. പുതിയ കമ്മിറ്റി വരാതെ വെള്ളം പമ്പ് ചെയ്യാന്‍ കഴിയില്ലെന്ന നിലപാടിലാണ് കമ്മിറ്റി എന്നാണ് അറിയുന്നത്. നാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുന്ന നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതുവരെയും വെള്ളം പമ്പ് ചെയ്യാന്‍ നടപടി ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Keywords : Cheruvathur, Drinking Water, Natives, Kerala, Kanhangad, Water Authority, Ori Kaithakkad, Drinking water supply interrupted.