ഉത്തംദാസിനും സുനില്‍കുമാറിനും സിബി തോമസിനും ഉള്‍പ്പെടെ 9 പേര്‍ക്ക് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഹോണര്‍
Mar 3, 2015, 13:30 IST
കാസര്‍കോട്: (www.kasargodvartha.com 03/03/2015) കുറ്റാന്വേഷണ രംഗത്തെ മികവ് പരിഗണിച്ച് ജില്ലയിലെ ഒന്‍പതു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഹോണര്‍. കാസര്‍കോട് എസ്.ഐ ആയിരുന്ന ഇപ്പോഴത്തെ മട്ടന്നൂര്‍ സി.ഐ ടി. ഉത്തംദാസ്, കാസര്‍കോട് സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് സി.ഐ സിബി തോമസ്, കോസ്റ്റല്‍ പോലീസ് സി.ഐ സി.കെ സുനില്‍കുമാര്‍, നീലേശ്വരം സി.ഐ ആയിരുന്ന സജീവന്‍, കാസര്‍കോട് ഡി.വൈ.എസ്.പിയായിരുന്ന മോഹന ചന്ദ്രന്‍ നായര്‍, എ.എസ്.ഐമാരായ ഫിലിപ്പ് തോമസ്, കമലാക്ഷന്‍ തുടങ്ങിയവര്‍ക്കാണ് പുരസ്‌കാരം.
ഉപ്പളയിലെ മുത്തലിബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കാലിയാ റഫീഖിനെ അറസ്റ്റു ചെയ്ത കേസിലാണ് സി.ഐയായ സിബി തോമസിനും ഫിലിപ്പിനും ഡി.ജി.പിയുടെ പുരസ്‌കാരം. മോഹന ചന്ദ്രന്‍ നായര്‍ക്കും സുനില്‍ കുമാറിനും ടി. ഉത്തംദാസിനും പുരസ്‌കാരത്തിന് അര്‍ഹമാക്കിയത് കഞ്ചാവുവേട്ടയായിരുന്നു.
തൃക്കരിപ്പൂരിലെ ഗള്‍ഫ് വ്യവസായി അബ്ദുല്‍ സലാം ഹാജി കൊലക്കേസ് അന്വേഷണത്തിന്റെ മികവു പരിഗണിച്ചാണ് സി.ഐ സജീവനെയും കമലാക്ഷനെയും പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Police, Investigation, Kanhangad, Nileshwaram, Utham Das, Sunil Kumar, Siby Thomas.