city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കിണറ്റില്‍ ഗള്‍ഫുകാരന്റെ മൃതദേഹം; കൊലയാണെന്ന സംശയം ബലപ്പെടുന്നു

പെരിയ: (www.kasargodvartha.com 18/08/2015) നീലേശ്വരം വട്ടപ്പൊയില്‍ സ്വദേശിയായ ഗള്‍ഫുകാരന്‍ അശോകനെ (43) പെരിയ പെരിയോക്കി ക്ഷേത്ര പരിസരത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത വര്‍ധിച്ചു. ജൂലൈ 26 ന് ഞായറാഴ്ച രാവിലെ 6.30 മണിയോടെ ക്ഷേത്രത്തില്‍ അടിച്ചുവാരാന്‍ വന്ന സ്ത്രീയാണ് കിണറില്‍ പുരുഷന്റെ മൃതദേഹം കമഴ്ന്നു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

വിവരമറിഞ്ഞ് ബേക്കല്‍ പോലീസും കാഞ്ഞങ്ങാട്ട് നിന്നും ഫയര്‍ഫോഴ്‌സും എത്തി മൃതദേഹം പുറത്തെടുക്കുകയും ഇന്‍ക്വസ്റ്റിന് ശേഷം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത് ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌ക്കരിക്കുകയും ചെയ്തു. മരിച്ചത് ആരാണെന്ന് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് ബന്ധുക്കള്‍ ജില്ലാ ആശുപത്രിയിലെത്തിയാണ് അശോകനാണെന്ന് തിരിച്ചറിഞ്ഞത്. ഏതാനും ആഴ്ച മുമ്പാണ് അശോകന്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. പെരിയയിലെ ഭാര്യാവീട്ടില്‍ 25 ന് അശോകന്‍ എത്തിയിരുന്നു. വൈകുന്നേരത്തോടെ യുവാവ് ഭാര്യാ വീട്ടില്‍ നിന്നും ഇറങ്ങിയതായി പറയുന്നു.

ഭാര്യയും മക്കളുമായി അകന്നു കഴിയുന്ന അശോകന് വേറെ അടുത്ത ബന്ധുക്കളില്ല. വെള്ളത്തില്‍ മുങ്ങിമരിച്ചുവെന്നാണ്  പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. നാട്ടുകാരും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചതിനെതുടര്‍ന്ന് ബേക്കല്‍ പോലീസും വിശദമായ അന്വേഷണം തുടങ്ങി.
മൃതദേഹം കാണപ്പെട്ട സ്ഥലത്ത് നിന്നും നാലുകിലോ മീറ്റര്‍ അകലെയാണ് അശോകന്റെ ഭാര്യ വീട്. അശോകനെ മറ്റെവിടെയെങ്കിലും വെച്ച് വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയ ശേഷം ക്ഷേത്ര കിണറ്റില്‍ തള്ളിയതാണെന്നാണ് ഇപ്പോള്‍ ജനങ്ങളില്‍ നിന്നും ഉയരുന്ന സംശയം.

കിണറ്റില്‍ ഗള്‍ഫുകാരന്റെ മൃതദേഹം; കൊലയാണെന്ന സംശയം ബലപ്പെടുന്നു

Related News: ഗള്‍ഫുകാരന്‍ ക്ഷേത്ര പരിസരത്തെ കിണറില്‍ മരിച്ച നിലയില്‍

Keywords : Kasaragod, Kanhangad, Periya, Death, Youth, Dead body, Temple, Well, Police, Investigation, Family, Death of Ahokan: doubt he was killed.


Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia