മാതാവിന്റെ ചികിത്സയ്ക്കായി എന്‍ഡോസള്‍ഫാന്‍ ഇര കടല വില്‍ക്കുന്നു
Nov 2, 2012, 17:23 IST
ധനേഷ് അമ്മ കാര്‍ത്ത്യായനിക്കൊപ്പം |
കാര്‍ത്യായണിയുടെ ഭര്‍ത്താവ് ഗോപാലകൃഷ്ണന്‍ ഒരു വര്‍ഷം മുമ്പ് അര്‍ബുദ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് കടല വില്‍പന നടത്തിയാണ് ഗോപാലകൃഷ്ണന്‍ കുടുംബം പുലര്‍ത്തിയിരുന്നത്. ഗോപാലകൃഷ്ണന്റെ മരണത്തോടെ കുടുംബത്തിന്റെ സംരക്ഷണ ചുമതല ധനുഷില്‍ വന്നു ചേരുകയായിരുന്നു. വിദ്യാഭ്യാസം പോലും തുടരാനാകാതെ ധനുഷ് എന്‍ഡോസള്‍ഫാന്‍ മൂലമുള്ള രോഗത്തിന്റെ അവശതകള്‍ മറന്ന് ഇപ്പോഴും കടല വില്‍പന തുടരുകയാണ്.
ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നുണ്ടായ ആഘാതത്തിലാണ് കാര്‍ത്യായനിയുടെ ശരീരത്തിന്റെ വലത് ഭാഗം പൂര്‍ണമായി തളര്‍ന്നത്. മകള്‍ 17 കാരിയായ ധനുഷ കാസര്‍കോട് മാലിക് ദിനാര്‍ ആശുപത്രിയില്‍ നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയാണ്. ഉദയനഗര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരുടെ കാരുണ്യത്താല്‍ നേഴ്‌സിംഗിന് പഠിക്കുന്ന ധനുഷക്ക് ഇപ്പോള്‍ പഠനം തുടരാന്‍ നിര്‍വാഹമില്ലാത്ത സ്ഥിതിയാണുള്ളത്. മാതാവിനെ പരിചരിക്കാന്‍ വീട്ടില്‍ തന്നെ കഴിയേണ്ടി വരുന്ന സാഹചര്യമാണ് ധനുഷക്കുള്ളത്. കാര്‍ത്യായണിയുടെ അസുഖം അത്രമാത്രം മൂര്‍ച്ഛിച്ചിരിക്കുകയാണ്. ഇക്കാരണം കൊണ്ട് മൂന്ന് മാസമായി ധനുഷക്ക് നേഴ്‌സിംഗ് പഠനത്തിന് കൃത്യമായി പോകാന്‍ സാധിക്കുന്നില്ല.
Keywords: Endosulfan, Victim, Kanhangad, Mother, Treatment, Groundnut, Sale, Kanhangad, Kasaragod, Kerala, Malayalam news