തൃക്കരിപ്പൂരില്‍ റെയില്‍പാളത്തില്‍ വിള്ളല്‍ കണ്ടെത്തി
Dec 15, 2014, 20:05 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 15.12.2014) തൃക്കരിപ്പൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് സ്‌കൂളിന് സമീപം പടിഞ്ഞാറ് ഭാഗത്തുള്ള മംഗലാപുരം ഭാഗത്തേക്ക് പോകുന്ന ട്രക്കിലാണ് രണ്ടു സെന്റിമീറ്റര്‍ വീതിയില്‍ തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ വിള്ളല്‍ കണ്ടത്.
അതിനിടയില്‍ മംഗലാപുരത്തേക്കുള്ള പരശുരാം എക്‌സ്പ്രസ് ഇതുവഴി കടന്ന് പോയിരുന്നു. ട്രാക്ക് പരിശോധിക്കുകയായിരുന്ന ട്രാക്ക് മാനാണ് വിള്ളല്‍ കണ്ടെത്തി വിവരം അധികൃതരെ അറിയിച്ചത്. സംഭവത്തെ തുടര്‍ന്ന് മംഗലാപുരത്തേക്കുള്ള എക്‌മേര്‍ എക്‌സ് പ്രസ്, നിസാമുദ്ദീന്‍ എക്‌സ്പ്രസ്, നേത്രവതി എക്‌സ്പ്രസുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു.
റെയില്‍വെ വിദഗ്ധരെത്തി ട്രാക്കിലെ വിള്ളല്‍ അടക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.
അതിനിടയില്‍ മംഗലാപുരത്തേക്കുള്ള പരശുരാം എക്‌സ്പ്രസ് ഇതുവഴി കടന്ന് പോയിരുന്നു. ട്രാക്ക് പരിശോധിക്കുകയായിരുന്ന ട്രാക്ക് മാനാണ് വിള്ളല്‍ കണ്ടെത്തി വിവരം അധികൃതരെ അറിയിച്ചത്. സംഭവത്തെ തുടര്‍ന്ന് മംഗലാപുരത്തേക്കുള്ള എക്‌മേര്‍ എക്‌സ് പ്രസ്, നിസാമുദ്ദീന്‍ എക്‌സ്പ്രസ്, നേത്രവതി എക്‌സ്പ്രസുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു.
Keywords : Trikaripur, Railway-track, Train, Kasaragod, Kerala, Kanhangad, Crack.