അംഗന്‍വാടി കെട്ടിടോദ്ഘാടനം സി.പി.എം ബഹിഷ്‌ക്കരിച്ചു
Jun 6, 2012, 16:16 IST
കാഞ്ഞങ്ങാട്: വാര്‍ഡ് കൗണ്‍സിലറുടെ ആശംസ പ്രാസംഗികയാക്കി ഒതുക്കിയതില്‍ പ്രതിഷേധിച്ച് അംഗന്‍വാടി കെട്ടിടോദ്ഘാടന ചടങ്ങ് സിപിഎം ബഹിഷ്‌ക്കരിച്ചു. കാഞ്ഞങ്ങാട് നഗരസഭയിലെ രണ്ടാംവാര്‍ഡില്‍പ്പെടുന്ന കോട്ടച്ചേരി കുന്നുമ്മലില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിക്ക് പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് സിപിഎം പ്രതിനിധികള്‍ വിട്ടുനിന്നത്.
ബുധനാഴ്ച രാവിലെയാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. സിപിഎമ്മിലെ ഗംഗാരാധാകൃഷ്ണനാണ് ഈ വാര്‍ഡിലെ കൗണ്‍സിലര്‍. കുന്നുമ്മലില്‍ അംഗന്‍വാടി അനുവദിച്ചുകിട്ടുന്നതില്‍ മുന്‍പന്തിയില്‍ നിന്ന വ്യക്തിയാണ് ഗംഗാരാധാകൃഷ്ണന്‍. 2004ല്‍ ഇവിടെ പ്രീപ്രൈമറി സ്‌കൂള്‍ തുടങ്ങിയ ഗംഗാരാധാകൃഷ്ണന്‍ അവിടെ തന്നെ കുട്ടികളെ പഠിപ്പിച്ചിരുന്നു. പിന്നീട് 2007ലാണ് ഇവിടെ അംഗന്‍ വാടി അനുവദിച്ചത്. ഉദ്ഘാടന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലറെ സ്വാഗത പ്രാസംഗികയോ അദ്ധ്യക്ഷയോ ആക്കാറാണ് പതിവ്. എന്നാല്‍ വെറും ആശംസ പ്രാസംഗികയായാണ് ഗംഗാരാധാകൃഷ്ണനെ ഉദ്ഘാടന ചടങ്ങില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ പ്രതിഷേധിച്ച് ഗംഗാരാധാകൃഷ്ണന്‍, സിപിഎം നേതാക്കളായ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി ജാനകിക്കുട്ടി, കൗ ണ്‍സിലര്‍ കെ രവീന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
Keywords: CPM, Protest, Anganvadi, Inauguration, Programme, Kanhangad, Kasaragod