പനത്തടി പഞ്ചായത്തില്‍ സി.പി.എം. ഹര്‍ത്താല്‍
Jan 2, 2013, 13:30 IST
കാഞ്ഞങ്ങാട്: പനത്തടി പഞ്ചായത്ത് പരിധിയില്‍ സി.പി.എം. ബുധനാഴ്ച ഹര്‍ത്താല്‍ ആചരിക്കുന്നു. സി.പി.എം. പ്രവര്‍ത്തകരായ സുരേഷ്, അജയകുമാര്‍ എന്നിവര്‍ക്കെതിരെ രാജപുരം പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറ് മണിക്ക് ആരംഭിച്ച ഹര്‍ത്താല്‍ വൈകിട്ട് ആറ് വരെയാണ്.
ചൊവാഴ്ച ഉച്ചയ്ക്ക് നടന്ന ഗ്രാമസഭയ്ക്കിടെ പഞ്ചായത്ത് പ്രസിഡന്റിനെയും മറ്റും സുരേഷിന്റെയും അജയകുമാറിന്റെയും നേതൃത്വത്തില്‍ സി.പി.എം. പ്രവര്‍ത്തകര്‍ തടഞ്ഞുവെയ്ക്കുകയും ഗ്രാമസഭ അലങ്കോലപ്പെടുത്തുകയും ചെയ്തിരുന്നു. ഈ കുറ്റത്തിനാണ് ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തത്. യു.ഡി.എഫ്. ഭരിക്കുന്ന പഞ്ചായത്തില്‍ രാഷ്ട്രീയ വൈരാഗ്യംമൂലമാണ് പഞ്ചായത്ത് പ്രസിഡന്റിനെ സി.പി.എം. തടഞ്ഞതെന്ന് യു.ഡി.എഫ്. കേന്ദ്രങ്ങള്‍ കുറ്റപ്പെടുത്തി.
Keywords: Kanhangad, CPM, Harthal, Panathady, Case, Kasaragod, Kerala, Panathadi Panchayath, Suresh, Ajayakumar, UDF, Malayalam News.