പഞ്ചായത്ത് ഓഫീസ് കേന്ദ്രീകരിച്ച് അഴിമതി; തദ്ദേശവകുപ്പ് അന്വേഷണം തുടങ്ങി
Jul 2, 2015, 20:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02/07/2015) വെസ്റ്റ് എളേരി പഞ്ചായത്ത് ഓഫീസ് കേന്ദ്രീകരിച്ച് നടന്ന ലക്ഷങ്ങളുടെ അഴിമതി സംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് അന്വേഷണം തുടങ്ങി. കാസര്‍കോട്ടു നിന്നും എത്തിയ സംഘം രണ്ടുദിവസം തുടര്‍ച്ചയായി ഓഫീസില്‍ ഫയലുകള്‍ പരിശോധിച്ചു. രണ്ടുമാസം മുമ്പും ഫിനാന്‍സ് വിഭാഗം വെസ്റ്റ് എളേരി പഞ്ചായത്ത് ഓഫീസില്‍ പരിശോധനകള്‍ നടത്തിയിരുന്നു.
കരാറുകാരനും കോണ്‍ഗ്രസ് നേതാവുമായ കെ.ജെ വര്‍ക്കിയാണ് പഞ്ചായത്ത് പ്രസിഡണ്ട്. ഇതുകൊണ്ടുതന്നെ ക്രമക്കേടുകള്‍ ഒതുക്കാന്‍ ഉന്നതതലത്തില്‍ ചരട് വലികള്‍ ആരംഭിച്ചതായി ആക്ഷേപമുണ്ട്. പഞ്ചായത്ത് ഭരണത്തില്‍ സമസ്ത മേഖലകളിലും അഴിമതി നടക്കുന്നതായി പലരും ആരോപിക്കുന്നുണ്ടെങ്കിലും മുഖ്യ പ്രതിപക്ഷ കക്ഷിയായ സി പി എം പ്രതികരിച്ചിട്ടില്ല.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിച്ചിരിക്കെ ഓഫീസിലെ സാമ്പത്തിക ക്രമക്കേട് പുറത്തുവന്നു തുടങ്ങിയത് കോണ്‍ഗ്രസിന് തലവേദനയായിട്ടുണ്ട്. പാവപ്പെട്ട പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി നല്‍കാന്‍ അനുവദിച്ച സൈക്കിളുകള്‍ അനര്‍ഹര്‍ക്ക് വിതരണം ചെയ്തത് വിവാദം സൃഷ്ടിച്ചിരുന്നു. ചില പഞ്ചായത്ത് മെമ്പര്‍മാരും സൈക്കിളുകള്‍ വീട്ടില്‍ കൊണ്ടുപോയെന്നാണ് ആക്ഷേപം.
Keywords: Kasaragod, Kanhangad, Kerala, Panchayath, Office, Investigation, Panchayath Office, Corruption, Corruption in Panchayath office; Investigation began.
Advertisement: