city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചന്ദ്രി­ക ബ്യൂറോ ഉ­ദ്­ഘാ­ട­നം: കല്ല­ട്ര മാ­ഹിന്‍ ഹാ­ജി­യെ ഒ­ഴി­വാ­ക്കി­യ­തി­നെ­ചൊല്ലി വി­വാദം

ചന്ദ്രി­ക ബ്യൂറോ ഉ­ദ്­ഘാ­ട­നം: കല്ല­ട്ര മാ­ഹിന്‍ ഹാ­ജി­യെ ഒ­ഴി­വാ­ക്കി­യ­തി­നെ­ചൊല്ലി വി­വാദം കാ­സര്‍കോട്: മുസ്ലിം ലീ­ഗ് ജില്ലാ വൈസ് പ്ര­സി­ഡന്റും മു­തിര്‍­ന്ന നേ­താ­വുമായ കല്ല­ട്ര മാ­ഹിന്‍ ഹാ­ജി­യെ കാ­ഞ്ഞ­ങ്ങാട് ചന്ദ്രി­ക ബ്യൂറോ ഓ­ഫീ­സ് ഉ­ദ്­ഘാടന പ­രി­പാ­ടി­യു­ടെ നോ­ട്ടീസില്‍ നി­ന്നും ഒ­ഴി­വാ­ക്കി­യ­തി­നെ ചൊല്ലി വി­വാ­ദം മു­റു­കി. മുസ്ലിം ലീഗ് ജില്ലാ ക­മ്മി­റ്റി­യാണ് പ­രി­പാ­ടി­യി­ല്‍ പ­ങ്കെ­ടു­ക്കാ­നു­ള്ള­വ­രുടെ ലി­സ്റ്റ് ന­ല്‍­കി­യത്. എ­ന്നാല്‍ ബ്രോഷര്‍ പു­റ­ത്തി­റ­ക്കി­യ­പ്പോള്‍ അ­തില്‍ നിന്നും കല്ല­ട്ര മാ­ഹിന്‍ ഹാ­ജി­യു­ടെ പേ­ര് ഒ­ഴി­വാ­ക്ക­പ്പെ ടു­ക­യാ­യി­രു­ന്നു.

ബോ­ധ­പൂര്‍­വ­മാ­ണ് ഇന്‍വിറ്റെഷന്‍  ബ്രോ­ഷ­റില്‍ നി­ന്നും അദ്ദേ­ഹ­ത്തിന്റെ പേ­ര് ഒ­ഴി­വാ­ക്കി­യ­തെ­ന്നാണ് ഉദു­മ മ­ണ്ഡ­ല­ത്തില്‍ നി­ന്നു­മു­ള്ള ലീ­ഗ് നേ­താ­ക്ക­ളടക്കം പ്ര­വര്‍­ത്തരും ആ­ക്ഷേ­പം ഉന്നയിക്കുന്നത്. പ­രി­പാ­ടി­യുടെ സം­ഘാ­ട­കരാ­യ മുസ്ലിം ലീഗ് നേ­താ­വി­ന്റെ ഇ­ട­പെ­ടല്‍ മൂ­ല­മാ­ണ് പേ­ര് ഒ­ഴി­വാ­ക്കി ബ്രോ­ഷ­ര്‍ വി­തര­ണം ചെ­യ്­ത­തെന്നാണ് പ്ര­ധാ­ന ആ­രോ­പ­ണം. എ­ന്നാല്‍ ബ്രോ­ഷ­റില്‍ നി­ന്നും പേ­ര് വിട്ടു­പോ­യ കാര്യം ശ്ര­ദ്ധ­യില്‍­ പെ­ട്ട ഉട­നെ ബ്രോ­ഷ­ര്‍ വി­തര­ണം നിര്‍­ത്തി­വെ­ക്കു­കയും പുതിയ ബ്രോ­ഷ­ര്‍ അ­ടിച്ച് അ­തില്‍ കല്ല­ട്ര മാ­ഹിന്‍ ഹാ­ജി­യുടെ പേ­ര് ഉള്‍പ്പെ­ടു­ത്തിയതായും ബ­ന്ധ­പ്പെ­ട്ട­വര്‍ സൂ­ചി­പ്പി­ച്ചു.

ആ­ദ്യം പു­റ­ത്തി­റക്കിയ ബ്രോ­ഷ­റില്‍ യൂ­ത്ത് ലീഗ് ജില്ലാ നേ­താ­ക്ക­ളെയും പ­രി­പാ­ടി­യില്‍ നിന്നും ഒ­ഴി­വാ­ക്കി­യ­താ­യി ആ­ക്ഷേ­പം ഉ­യര്‍­ന്നി­രുന്നു. എ­ന്നാല്‍ ര­ണ്ടാമത് പു­റ­ത്തി­റ­ക്കിയ ബ്രോ­ഷ­റില്‍ യൂ­ത്ത് ലീഗ് നേ­താ­ക്ക­ളെ­കൂ­ടി ഉള്‍­പ്പ­ടു­ത്തി­യി­ട്ടുണ്ട്. ക­ഴി­ഞ്ഞ ദിവ­സം എ­ച്ച്.എ.എല്‍ ഫാക്ട­റി ഉല്‍­ഘാ­ട­ന­ത്തി­ന് വ­ന്ന കു­ഞ്ഞാ­ലി­ക്കു­ട്ടി­യെ ഗ­സ്റ്റ് ഹൗ­സില്‍ ചെ­ന്ന് ക­ണ്ട് മു­സ്ലിം നേ­താ­ക്കളും യൂ­ത്ത് ലീഗ് നേ­താ­ക്കളും ച­ന്ദ്രി­ക ഓ­ഫീസ് ഉല്‍­ഘാ­ട­ന­ത്തിന് കല്ല­ട്ര മാ­ഹിന്‍ ഹാ­ജി­യുടെ പേ­ര് ഒ­ഴി­വാക്കി­യ കാ­ര്യം ശ്ര­ദ്ധ­യില്‍പെ­ടു­­ത്തി­യി­രുന്നു. ഉ­ടന്‍ ത­ന്നെ കു­ഞ്ഞാ­ലി­ക്കുട്ടി ബ­ന്ധ­പ്പെ­ട്ട­വ­രോട് ഈ പ്ര­ശ്‌­നം ഉ­ടന്‍ പ­രി­ഹ­രി­ക്ക­ണ­മെന്ന് ആ­വ­ശ്യ­പ്പെ­ടു­കയും ചെ­യ്­തിരു­ന്നു.

19ന് തി­ങ്ക­ളാഴ്­ച വൈ­കു­ന്നേരം 4.30ന് ച­ന്ദ്രി­കാ കാ­ഞ്ഞ­ങ്ങാട് ബ്യൂറോ ഓ­ഫീസ് ഉ­ദ്­ഘാട­നം മുസ്ലിം ലീഗ് ജില്ലാ പ്ര­സിഡന്റ് ചെര്‍ക്ക­ളം അ­ബ്ദുല്ല­യാ­ണ് നിര്‍­വ­ഹി­ക്കുന്നത്. പേ­ര് വി­ട്ടുപോയ­തി­ന് ബ­ന്ധ­പ്പെ­ട്ട­വര്‍ കല്ല­ട്ര മാ­ഹിന്‍ ഹാജി­യോട് ക്ഷ­മാ­പ­ണ­വും­ ന­ട­ത്തി­യി­രുന്നു. ചന്ദ്രി­ക സ്ഥാ­പക ഡയ­റ­ക്ടര്‍ പ­രേ­തനായ കല്ല­ട്ര അ­ബ്ദുല്‍ ഖാ­ദര്‍ ഹാ­ജി­യു­ടെ മ­ക­നാണ് കല്ല­ട്ര മാ­ഹിന്‍ ഹാജി. അ­തു­കൊ­ണ്ട് ത­ന്നെ അ­ദ്ദേഹ­ത്തെ ഇ­ത്ത­ര­മൊ­രു പ­രി­പാ­ടി­യില്‍ നിന്നും ബോ­ധ­പൂര്‍­വമോ അല്ലാതെ­യോ ഒഴി­വാ­ക്കി­യ­തില്‍ മുസ്ലിം ലീ­ഗ് പ്ര­വര്‍­ത്ത­കര്‍­ക്കി­ട­യില്‍ ക­ടു­ത്ത അ­മര്‍­ഷ­ത്തി­ന് കാ­ര­ണ­മാ­യി­ട്ടുണ്ട്.


Keywords: Muslim-league, Cherkalam Abdulla, Office, Inauguration, Uduma, Youth League, Kanhangad, Kasaragod, P.K.Kunhalikutty, Kallatra Mahin Haji, Controversy in Chandrika bureau inauguration invitation

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia