അന്തരിച്ച നേതാവിനോട് അനാദരവ്; കോണ്‍ഗ്രസ് സമ്മേളനം വിവാദമായി
Sep 29, 2015, 13:12 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29/09/2015) അന്തരിച്ച നേതാവിനോട് അനാദരവ് കാണിച്ചുകൊണ്ടുള്ള കോണ്‍ഗ്രസ് സമ്മേളനം വിവാദമായി. മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടും ബ്ലോക്ക് എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗവുമായ കുശാല്‍നഗറിലെ കെ.അബ്ദുല്‍ സത്താര്‍ (68) ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി മരണപ്പെട്ടിരുന്നു.
കാഞ്ഞങ്ങാട് മണ്ഡലത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ സജീവമായി പ്രവര്‍ത്തിച്ച ആളാണ് അബ്ദുള്‍ സത്താര്‍. എന്നിട്ടും വാഴുന്നോറടിയിലേയും കാഞ്ഞങ്ങാട് സൗത്തിലേയും വാര്‍ഡ് സമ്മേളനങ്ങള്‍ കഴിഞ്ഞ ദിവസം മാറ്റമില്ലാതെ നടത്തുകയായിരുന്നു. ആസന്നമായ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി വടംവലി നടത്തുന്നവരാണ് സമ്മേളനം മാറ്റാതിരിക്കാന്‍ നിര്‍ബന്ധം കാണിച്ചതെന്നാണ് ആക്ഷേപം.
20 കൊല്ലം തുടര്‍ച്ചയായി ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പി ടി എ പ്രസിഡണ്ടായ പൊതു പ്രവര്‍ത്തകനാണ് കെ.സത്താര്‍. സ്‌കൂളിന്റെ നിലവാരം ഉയര്‍ത്താനും ഭൗതീക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും മുഴുവന്‍ സമയവും വിനിയോഗിച്ച അദ്ദേഹത്തോട് പ്രവര്‍ത്തകര്‍ അനാദരവാണ് കാണിച്ചതെന്ന വിമര്‍ശനം ശക്തമാണ്.

Keywords: Kanhangad, kasaragod, Kerala, Congress, Conference, Congress conference in controversy.