city-gold-ad-for-blogger
Aster MIMS 10/10/2023

Police Booked | 'പ്രമേഹം മാറ്റാൻ കാപ്പിപ്പൊടി ചികിത്സ'; ഡോക്ടറുടെ പരാതിയിൽ 2 പേർക്കെതിരെ കേസെടുത്തു

കാഞ്ഞങ്ങാട്: (www.kasargodvartha.com) കടുത്ത പ്രമേഹം പോലും മാറുമെന്ന് വാഗ്ദാനം ചെയ്ത് കാപ്പിപ്പൊടി ചികിത്സ നടത്തുന്നുവെന്ന പരാതിയിൽ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കൃഷ്ണകുമാർ, കൊല്ലം ജില്ലയിലെ രമേശ് കുമാർ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഐഎംഎ കാഞ്ഞങ്ങാട് മേഖലാ പ്രസിഡന്റ് കാഞ്ഞങ്ങാട്ടെ ഡോ. ടി വി പത്മനാഭനാണ് പരാതി നൽകിയത്.

Police Booked | 'പ്രമേഹം മാറ്റാൻ കാപ്പിപ്പൊടി ചികിത്സ'; ഡോക്ടറുടെ പരാതിയിൽ 2 പേർക്കെതിരെ കേസെടുത്തു

ഡ്രഗ്‌സ് ആൻഡ് മാജിക് റമഡീസ് (ഒബ്ജക്ഷണൽ അഡ്വർടൈസ്മെന്റ്) ആക്ട് 145 - 34 നിയമപ്രകാരമാണ് കേസെടുത്തത്. പ്രമേഹം മാറാൻ അത്ഭുത മരുന്ന് എന്ന പേരിൽ ഇൻഡസ് വിവ കംപനിയുടെ പേരിൽ ഐകോഫി എന്ന മരുന്നാണ് ഇവർ വ്യാപകമായി രോഗികൾക്ക് നൽകിയിരുന്നതെന്നാണ് പരാതി. ഒരു വാട്സ്ആപ് നമ്പറിലാണ് അത്ഭുത മരുന്നിന്റെ പേരിൽ വ്യാപകമായ പ്രചാരണം സോഷ്യൽ മീഡിയയിൽ നടത്തിയതെന്നും പരാതിയിൽ ആരോപിക്കുന്നു.

'നിജസ്ഥിതി അറിയാൻ വാട്സ്ആപ് മുഖേന ഓർഡർ ചെയ്ത് 3100 രൂപ നൽകി താൻ ഈ മരുന്ന് വാങ്ങി. എന്നാൽ മരുന്നിന്റെ പുറത്ത് നിർമാതാക്കളുടെ പേരോ ലൈസൻസ് നമ്പറോ തുടങ്ങി മരുന്ന് വിൽപന നടത്തുമ്പോൾ പാലിക്കേണ്ട യാതൊരു ചട്ടങ്ങളും പാലിച്ചിട്ടില്ല. തുടർന്നാണ് ഹൊസ്ദുർഗ് പൊലീസിലും ഡ്രഗ് കൺട്രോളർക്ക് പരാതി നൽകിയത്', ഡോക്ടർ പറയുന്നു.

ഇത്തരത്തിൽ പ്രമേഹ രോഗികളെ ലക്ഷ്യമിട്ട് വ്യാപകമായി വ്യാജ മരുന്നുകൾ വിപണിയിൽ ഇറങ്ങിയിട്ടുണ്ടെന്നും രോഗം ഭേദമാകുമെന്ന് വിശ്വസിച്ച് വൻതുക കൊടുത്ത് നിരവധി ആളുകൾ മരുന്ന് വാങ്ങി വഞ്ചിതരായിട്ടുണ്ടെന്നും ഡോക്ടറുടെ പരാതിയിൽ പറയുന്നു. ഇത്തരം മരുന്നുകൾക്കെതിരെ ഐഎംഎയുടെ നേതൃത്വത്തിൽ ശക്തമായ നിയമ നടപടികളുമായി പോകുമെന്നാണ് ഭാരവാഹികൾ പറയുന്നത്. പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Keywords: News, Kasaragod, Police FIR, Complaint, Fake Medicine, IMA, Doctor, Diabetes, Coffee Powder, 'Coffee powder treatment for diabetes'; Police booked.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL