അമിത വാടക: സി.ഒ.എ, കെ.എസ്.ഇ.ബി ഡിവിഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
Mar 29, 2012, 13:30 IST
കാഞ്ഞങ്ങാട്: കേബിള്‍ ടി.വി ഉപഭോക്താക്കള്‍ക്ക് അധിക സാമ്പത്തികഭാരം അടച്ചേല്‍പ്പിക്കുന്ന തരത്തില്‍ കേബിള്‍ വലിക്കുന്നതിനുളള വൈദ്യുതി പോസ്റിന്റെ വാടക സംസ്ഥാന വൈദ്യുതി ബോര്‍ഡ് അമിതമായി ഉയര്‍ത്തിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ജില്ല കേബിള്‍ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് വൈദ്യുതി ഡിവിഷന്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഷുക്കൂര്‍ കോളിക്കര അദ്ധ്യക്ഷത വഹിച്ചു.
സി.ഒ.എ. സംസ്ഥാന ട്രഷറര്‍ എം.രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി, ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.ശ്രീകാന്ത്, സി.ഒ.എ. സംസ്ഥാന കമ്മിറ്റി മെമ്പര്‍ എം.ലോഹിതാക്ഷന്‍, കാഞ്ഞങ്ങാട് മേഖല പ്രസിഡണ്ട് ശ്രീനാരായണന്‍, കെ.സി.സി.എന്‍ ജില്ലാ ഹെഡ്ഡ് കെ.രഘുനാഥ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി സതീഷ് കെ.പാക്കം സ്വാഗതവും മേഖല സെക്രട്ടറി വിജേഷ് കയ്യൂര്‍ നന്ദിയും പറഞ്ഞു.
പുതിയകോട്ട മാന്തോപ്പ് മൈതാനത്തുനിന്നും ആരംഭിച്ച മാര്‍ച്ച് വൈദ്യുതി വൈദ്യുതി ഡിവിഷന്‍ ഓഫീസില്‍ എത്തി എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ക്ക് നിവേദനം സമര്‍പ്പിച്ചു. നഗരത്തിലൂടെ പ്രകടനമായി ചെന്ന് സമരപന്തലില്‍ അവസാനിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ചിന് സി.ഒ.എ. നേതാക്കളായ ഷുക്കൂര്‍ കോളിക്കര, എം.രാധാകൃഷ്ണന്‍, ടി.വി.മോഹനന്‍, എം.ലോഹിതാക്ഷന്‍, സതീഷ്.കെ പാക്കം, ഹരികാന്ത്, ശ്രീനാരായണന്‍, കെ.രധുനാഥ്, പ്രദീപ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: COA, March, KSEB office, Kanhangad, Kasaragod