അധ്യാപക സമരം: ഇക്ബാല്‍ സ്‌കൂളില്‍ സംഘര്‍ഷം
Jan 11, 2013, 18:06 IST
കാഞ്ഞങ്ങാട്: അധ്യാപക പണിമുടക്കിനെ അനുകൂലിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരും എതിര്‍ത്ത് എം.എസ്.എഫ് പ്രവര്‍ത്തകരും തമ്മിലുണ്ടായ വാക്ക് തര്‍ക്കവും കയ്യാങ്കളിയും കാഞ്ഞങ്ങാട് ഇക്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെള്ളിയാഴ്ച രാവിലെ സംഘര്‍ഷത്തിന് കാരണമായി. പണിമുടക്കിനെ അനുകൂലിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ രാവിലെ പഠിപ്പ് മുടക്കി സമരം നടത്തിയിരുന്നു.
പഠിപ്പ് മുടക്കുന്നതിനെതിരെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ രംഗത്ത് വന്നതോടെയാണ് ഇരുവിഭാഗം വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തെത്തുടര്‍ന്ന് ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികളെ രാവിലെ വിട്ടെങ്കിലും ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെ വിട്ടില്ല.
ഇതിനിടയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം ക്ലാസ് മുറിയില്‍ വിദ്യാര്‍ഥികള്‍ പഠിച്ചുകൊണ്ടിരിക്കെ പുറത്തുനിന്നും മറ്റു ചില വിദ്യാര്‍ഥികള്‍ മുറി പൂട്ടിയത് പ്രശ്‌നം രൂക്ഷമാകാന്‍ കാരണമായി. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
വ്യാഴാഴ്ച പെരിയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നീലേശ്വരം രാജാസ് സ്‌കൂളിലും പണിമുടക്കിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയിരുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകരും കെ.എസ്.യു പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

Keywords: Iqbal, School, Clash, Student, SFI, MSF, Teachers, Strike, Kanhangad, Kasaragod, Kerala, Malayalam news