ബൈക്കില്‍ തൊട്ടതിനെ ചൊല്ലി സംഘട്ടനം; മൂന്നു പേര്‍ ആശുപത്രിയില്‍
Sep 17, 2012, 23:54 IST
കാഞ്ഞങ്ങാട്: ബൈക്കിന്റെ മിനുസമാര്‍ന്ന ഭാഗത്ത് തൊട്ടുവെന്നാരോപിച്ചുണ്ടായ തര്‍ക്കം സംഘട്ടനത്തിലും കല്ലുകൊണ്ടുള്ള കുത്തിലും കലാശിച്ചു. കുമ്പളപ്പള്ളി പത്താം വീട്ടിലെ അപ്പൂഞ്ഞി (80), മകന്‍ ടി സുരേഷ് (28), സുരേഷിന്റെ സുഹൃത്ത് വിജയന്‍ (44) എന്നിവരെ ബൈക്കുടമ കല്ലു കൊണ്ട് കുത്തി പരിക്കേല്പിച്ചു. ഞായറാഴ്ച വൈകുന്നേരം കുമ്പളപ്പള്ളി ചാലിന് തൊട്ടടുത്തുള്ള പെട്ടിക്കടക്ക് മുന്നിലാണ് അക്രമമുണ്ടായത്.
കുമ്പളപ്പള്ളിയിലെ കുഞ്ഞിനാരായണന്റെ ബൈക്ക് പെട്ടിക്കടക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്നു. ഇതുവഴി നടന്നു പോകുകയായിരുന്ന സുരേഷ് ബൈക്കിന്റെ മിനുസ ഭാഗത്ത് വെറുതെ തൊടുകയും താളം പിടിക്കുകയും ചെയ്തു. ഇതു കണ്ട് പ്രകോപിതനായ ബൈക്കുടമ കുഞ്ഞിനാരായണന്‍ തന്റെ ബൈക്കിനെ തൊട്ടതെന്തിനാണെന്ന് ചോദിച്ച് സുരേഷുമായി വാക്ക് തര്‍ക്കത്തിലേര്‍പെടുകയായിരുന്നു.
പ്രശ്‌നത്തിലിടപ്പെട്ട സുരേഷിന്റെ പിതാവ് അപ്പൂഞ്ഞിയെ കുഞ്ഞിനാരായണന്‍ ഉരുളന്‍ കല്ലെടുത്ത് ഇടിച്ചു. പിതാവിനെ ആക്രമിക്കുന്നത് കണ്ട് ഇടപെട്ട സുരേഷിന്റെ തലക്കും കുഞ്ഞിനാരായണന്‍ കല്ലു കൊണ്ടിടിച്ചു. സുരേഷിനെ ഉപദ്രവിക്കുന്നത് കണ്ട് എത്തിയ വിജയനെയും കുഞ്ഞിനാരായണന്‍ കല്ലു കൊണ്ട് ആക്രമിക്കുകയായിരുന്നു. കല്ലു കൊണ്ടുള്ള മിന്നല്‍ പ്രയോഗത്തെ തുടര്‍ന്ന് നിലത്ത് വീണ മൂന്നുപേരെയും പരിസരവാസികള്‍ ജില്ലാശുപത്രിയിലെത്തിക്കുകയായിരുന്നു.

Keywords: Bike, Touch, Clash, Kanhangad, Injured, Hospital, Kasaragod