ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ മാതൃകയാവുന്നു
Dec 20, 2014, 09:36 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20.12.2014) നിത്യദാരിദ്ര്യത്തില്‍ പെട്ടുഴലുന്ന നാര്‍ക്കള കോളണിയിലെ ശ്രീലത, നികന്യ എന്നീ പെണ്‍കുട്ടികള്‍ക്ക് പുതുജീവിതം നല്‍കി ചൈല്‍ഡ്‌ലൈന്‍ മാതൃക കാട്ടി. കുട്ടികളുടെ ദയനീയ അവസ്ഥ നേരിട്ടറിഞ്ഞ ചൈല്‍ഡ്‌ലൈന്‍ സന്നദ്ധപ്രവര്‍ത്തകരായ ശ്രീലതയും തങ്കമണിയും ചൈല്‍ഡ്‌ലൈന്‍ ഡയറക്ടര്‍ കൂക്കാനം റഹ്മാന്‍, കോ- ഓര്‍ഡിനേറ്റര്‍ കെ.വി ലിഷ എന്നിവരുമായി ചര്‍ച്ച ചെയ്തു.
അവര്‍ കോഴിക്കോട്ടുള്ള സേവാഭാരതി പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു. കുഞ്ഞുങ്ങളുടെ പഠന ജീവിതച്ചെലവുകള്‍ വഹിക്കാമെന്ന് സേവാഭാരതി പ്രവര്‍ത്തകര്‍ സമ്മതിച്ചു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുഖേന കുട്ടികളെ കൈമാറുന്നതിനുള്ള രേഖ തയ്യാറാക്കി. ഡിസംബര്‍ 20ന് 14 കാരിയായ ശ്രീലതയേയും 12 കാരിയായ നികന്യയെയും നാട്ടുകാരുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും ചൈല്‍ഡ്‌ലൈന്‍ കോ- ഓര്‍ഡിനേറ്റര്‍ കെ.വി. ലിഷ, വളണ്ടിയര്‍ ശ്രീലത എന്നിവരുടെയും സാന്നിധ്യത്തില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ ഏറ്റെടുത്തു.
Advertisement:

Keywords : Kasaragod, Kanhangad, Child Line, Kerala, Children, Family, Kookkanam Rahman, Shreelatha, Nikanya.