റെയില്‍വെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഭവം; റിമാന്‍ഡില്‍ കഴിയുന്ന കായികതാരത്തിനെതിരെ വീണ്ടും കേസ്
Aug 18, 2015, 21:11 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18/08/2015) റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ കൊച്ചിയില്‍ റിമാന്‍ഡില്‍ കഴിയുന്ന പരപ്പ കമ്മാടം സ്വദേശിക്കെതിരെ വെള്ളരിക്കുണ്ടിലും കേസ്. ചന്തേര മാണിയാട്ടെ പാലായി കുഞ്ഞിരാമന്റെ മകന്‍ റൈജു (28), പയ്യന്നൂരിലെ രാധാകൃഷ്ണന്റെ മകന്‍ രാകേഷ് ആര്‍ ഷേണായി (27), മഞ്ചേശ്വരം കുഞ്ചത്തൂരിലെ രാമചന്ദ്ര കമ്മത്ത് (30) എന്നിവരില്‍ നിന്നും റെയില്‍വേയില്‍ സ്‌റ്റേഷന്‍ മാസ്റ്റര്‍ , ടിടിആര്‍ എന്നീ ജോലികള്‍ വാഗ്ദാനം ചെയ്ത് ആറ് ലക്ഷം രൂപാ വീതം വാങ്ങി കബളിപ്പിച്ച് മുങ്ങിയ പരപ്പ കമ്മാടം കുളത്തിങ്കാലിലെ ഷമീമിനെ (27)തിരെയാണ് വെള്ളരിക്കുണ്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കൊല്ലം ജില്ലയുടെ പല ഭാഗങ്ങളിലുമുള്ള പലരില്‍ നിന്നുമായി അരക്കോടിയോളം രൂപ തട്ടിയ ഷമീമിനെ എറണാകുളം നോര്‍ത്ത് പോലീസ് ഒരാഴ്ച മുമ്പ് അറസ്റ്റു ചെയ്തിരുന്നു. ഇപ്പോള്‍ ഷമീം റിമാന്‍ഡിലാണ്. നല്ലൊരു ഫുട്‌ബോള്‍ കളിക്കാരനാണ് ഷമീം. കേരളത്തിലെ പല ഫുട്‌ബോള്‍ ക്ലബ്ബുകളിലും അതിഥി താരമായി ഷമീം കളിച്ചിട്ടുണ്ട്. എറണാകുളത്ത് താന്‍ റെയില്‍വേയിലെ വിജിലന്‍സ് ഓഫീസറാണെന്നും അന്താരാഷ്ട്ര കായിക താരങ്ങളുമായി തനിക്കുള്ള പരിചയമുപയോഗിച്ച് റെയില്‍വേയില്‍ ഉയര്‍ന്ന ശമ്പളത്തിലുള്ള ജോലി വാങ്ങി നല്‍കാമെന്നും വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തുകയാണ് ഷമീമിന്റെ രീതി.
ഇത്തരത്തില്‍ കൊട്ടാരക്കര സ്വദേശിനിയില്‍ നിന്നും 13 ലക്ഷം രൂപ ആദ്യം തട്ടി. പിന്നാലെ പലരില്‍ നിന്നുമായി 37 ലക്ഷത്തോളം രൂപ കൂടി തട്ടി. സതേണ്‍ റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ പേരിലുള്ള വ്യാജ കത്തുകള്‍ ഷമീമില്‍ നിന്നും പോലീസ് പിടിച്ചെടുത്തിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ ഒരു പ്രമുഖ ടീമിന്റെ പേരിലും ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയതായി പോലീസ് കണ്ടെത്തി.
കലൂരിലെ ഒരു ഫ്‌ളാറ്റില്‍ ഷമീം താമസിക്കുന്ന വിവരം ലഭിച്ച പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളോടൊപ്പം താമസിച്ചു വന്നിരുന്ന കാമുകിയായ അനു രക്ഷപ്പെട്ടു. തട്ടിപ്പില്‍ യുവതിക്ക് കൂടി ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. നേരത്തെ സമാന കേസുകളില്‍ ഷമീം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലില്‍ താമസിക്കുന്ന സമയത്ത് ഇവിടുത്തെ ജീവനക്കാരനില്‍ നിന്ന് റെയില്‍വേ ജോലി വാഗ്ദാനം ചെയ്ത് നാല് ലക്ഷം തട്ടിയെടുത്തത് സംബന്ധിച്ച കേസ് നിലവിലുണ്ട്. ഇയാളുടെ ഫ്‌ളാറ്റില്‍ നിന്നും പണം വാങ്ങിയതിന്റെ രേഖകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Keywords : Cheating, Case, Youth, Police, Railway, Kasaragod, Kanhangad, Kerala, Job Offer.
Advertisement: