ഉഗ്രസ്‌ഫോടക വസ്തുക്കള്‍ ഓട്ടോയില്‍ കടത്തിയ കേസില്‍ കുറ്റപത്രം സമര്‍പിച്ചു
Sep 6, 2012, 22:28 IST
കാഞ്ഞങ്ങാട്: ഓട്ടോയില്‍ ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ കടത്തിയ കേസില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചു. പയ്യന്നൂര്‍ മാതമംഗലത്തെ മേക്കാപ്പ് വളപ്പില്‍ തളിക്കാരന്‍ കുഞ്ഞമ്പുവിന്റെ മകന്‍ എം വി ബാബു(49), പെരിങ്ങോം പയ്യങ്ങാനത്തെ വാഴപ്പറമ്പില്‍ ശിവദാസന്‍ നായരുടെ മകന്‍ വി വിനോദ്കുമാര്‍(23), കോളിച്ചാലിലെ ടി വി ജോസ്‌മോന്‍(33) എന്നിവര്‍ക്കെതിരെയാണ് വെള്ളരിക്കുണ്ട് സി ഐ അനില്‍ കുമാര്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത്.
2009 ഡിസംബര്‍ 18 ന് വൈകുന്നേരം അന്നത്തെ വെള്ളരിക്കുണ്ട് എസ് ഐ എം സനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ബളാല്‍ പാടിയില്‍ വാഹന പരിശോധന നടത്തുമ്പോള്‍ കോളിച്ചാല്‍ ഭാഗത്ത് നിന്നും മാലോത്തേക്ക് വിനോദ് കുമാര്‍ ഓടിച്ച് വരികയായിരുന്ന കെ എല്‍ 59 എ 7815 നമ്പര്‍ ഓട്ടോ റിക്ഷ തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോള്‍ ഓട്ടോയുടെ ഡിക്കിയില്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചതായി കണ്ടെത്തി. 50 കിലോഗ്രാം അമോണിയം നൈട്രേറ്റ് ഒരു പ്ലാസ്റ്റിക് ചാക്കിലും 362 മീറ്റര്‍ ഫുട്‌വെയര്‍ ഒരു കാര്‍ഡ്‌ബോര്‍ഡ് ബോക്‌സിലും സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. 400 ഡിറ്റനേറ്ററും ഡിക്കിയിലുണ്ടായിരുന്നു. വിനോദ് കുമാറിന് പുറമെ ബാബുവാണ് ഓട്ടോയിലുണ്ടായിരുന്നത്.
സ്‌ഫോടക വസ്തുക്കള്‍ കടത്തുന്നതിന് രേഖകളുണ്ടോയെന്ന് പോലീസ് ചോദിച്ചപ്പോള്‍ രേഖകളില്ലെന്നും ബാബുവിന്റെ പയ്യന്നൂര്‍ മാതമംഗലത്തുള്ള കരിങ്കല്‍ ക്വാറിയിലേക്കാണ് ഇവ കൊണ്ടുപോകുന്നതെന്നും കോളിച്ചാലിലെ ജോസ്‌മോനില്‍ നിന്നുമാണ് സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയ തെന്നും ഇരുവരും പോലീസിന് മൊഴി നല്‍കി.
യാതൊരു തരത്തിലുള്ള രേഖകളുമില്ലാതെ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് അത്യുഗ്ര ശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചതെന്ന നിഗമനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും മൂന്നുപേരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. സ്‌ഫോടക വസ്തുക്കളും ഓട്ടോയും പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീടാണ് അന്വേഷണം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത്.

Keywords: Blasting product, Export, Auto, Case, File, Submit, Police, Court, Hosdurg, Kanhangad, Kasaragod