സി എച്ച് മുഹമ്മദ് കോയ കേരളത്തിന്റെ സമ്പത്ത്: ഷിബു ബേബി ജോണ്‍
Oct 19, 2012, 20:45 IST
കാഞ്ഞങ്ങാട്: മുസ്ലീം ലീഗിന്റെ സമുന്നത നേതാവും ഭരണ പരിഷ്‌കര്‍ത്താവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സി എച്ച് മുഹമ്മദ് കോയ മലബാറിന്റെയും മുസ്ലീം ലീഗിന്റെയും മാത്രം സ്വത്തല്ലെന്നും അദ്ദേഹം കേരളത്തിന്റെ ആകെ സമ്പത്താണെന്നും തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍ അഭിപ്രായപ്പെട്ടു.
രാഷ്ട്രീയത്തിനധീതമായി കേരളം ആദരിച്ച അപൂര്‍വ്വ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ഇത്തരം വ്യക്തിയെ രാഷ്ട്രീയത്തില്‍ കണ്ടെത്തുക അപൂര്‍വമാണ്. അദ്ദേഹം മണ്‍മറഞ്ഞ് പോയിട്ട് 29 വര്‍ഷം കഴിഞ്ഞെങ്കിലും ഇന്നും അദ്ദേഹം ഓര്‍മ്മിക്കപ്പെടുന്നത് അതുകൊണ്ടാണ്. രാഷ്ട്രീയ കേരളം അദ്ദേഹത്തെ നെഞ്ചേറ്റി നടന്നു. പിന്നോക്ക ജില്ലയായ മലപ്പുറത്തെ ഇന്ന് ഒന്നാം നിലയിലേക്ക് കൊണ്ടുവന്നത് സി എച്ച് മുഹമ്മദ് കോയയുടെ ഭരണ ചാതുര്യത്തിന് ഏറ്റവും നല്ല തെളിവാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. തന്റെ പിതാവ് ബേബി ജോണും സി എച്ച് മുഹമ്മദ് കോയയും തമ്മിലുള്ള ആത്മബന്ധത്തിലേക്ക് വിരല്‍ ചൂണ്ടി മന്ത്രി നിരവധി ഓര്‍മകള്‍ നിരത്തിവെച്ചു.
മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ സംഘടിപ്പിച്ച സി എച്ച് മുഹമ്മദ് കോയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മണ്ഡലം പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത് അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സോഷ്യലിസ്റ്റ് ജനത ജില്ലാ പ്രസിഡന്റ് എ വി രാമകൃഷ്ണന്‍, ബിജെപി ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്‍, മുന്‍ എം എല്‍എയും സിപിഐ നേതാവുമായ എം നാരായണന്‍, മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എ ഹമീദ് ഹാജി, സി എം പി ജില്ലാ സെക്രട്ടറി ബി സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി എം പി ജാഫര്‍ സ്വാഗതവും യു വി ഹസൈനാര്‍ നന്ദിയും പറഞ്ഞു.
Keywords: Minister Shibu Baby John, C.H.Mohammed Koya, Remmembrance meet, Muslim League, Kanhangad, Kasaragod, Kerala, Malayalam news