സി. എച്ച്. അബൂബക്കര്‍ മൗലവി നിര്യാതനായി
Dec 22, 2012, 16:07 IST
ആറങ്ങാടി: മതപണ്ഡിതനും ആറങ്ങാടി പതിനെട്ടാം വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റും ഇസത്തുല്‍ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റുമായ ആറങ്ങാടി ചീനമ്മാടത്തെ സി. എച്ച് അബൂബക്കര്‍ മൗലവി (53) ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കടുത്ത നെഞ്ചുവേദന അനഭവപ്പെട്ട അദ്ദേഹത്തെ ഉടന്‍ തന്നെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇക്കൊല്ലത്തെ പരിശുദ്ധ ഹജ്ജ് നിര്‍വഹിച്ച ശേഷം 20 ദിവസം മുമ്പാണ് അബൂബക്കര്‍ മൗലവി നാട്ടില്‍ തിരിച്ചെത്തിയത്. പരേതനായ സി .എച്ച്. മുഹമ്മദ് കുഞ്ഞി മുസ്ല്യാരുടെയും ഖദീജ ഹജ്ജുമ്മയുടെയും മകനായ അബൂബക്കര്‍ ഹാജി ആറങ്ങാടി പള്ളിയില്‍ റിസീവറായി സേവനം അനുഷ്ഠിച്ചിരുന്നു. നിരവധി പള്ളികളില്‍ മുഅദ്ദിനുമായിരുന്നു.
ഭാര്യമാര്‍: ജമീല, സുലേഖ (തൃക്കരിപ്പൂര്‍), മക്കള്‍: ഷാഹിര്‍ (ദുബൈ), റംല, റസീന, റഹ്മത്ത്, ഖദീജ, റഷീദ, റംഷീദ്, റംസീന, റസീഫ, റഹീന. മരുമക്കള്‍: ഡോ. ഖലീല്‍ ബേക്കല്‍, ഖാദര്‍ പൂച്ചക്കാട്, മുത്തലിബ് ആവിക്കര. സഹോദരങ്ങള്‍: അബ്ദുര്‍ റഹ്മാന്‍ മുസ്ല്യാര്‍ കല്ലൂരാവി, ഹമീദ്, ഖാദര്‍ (ഗള്‍ഫ്), ജമീല, മറിയം, നബീസ. നീലേശ്വരം ഖാസി ഇ. കെ. മഹ്മൂദ് മുസ്‌ലിയാര്‍ ഉള്‍പ്പെടെയുള്ള മത പണ്ഡിതരും നിരവധി രാഷ്ട്രീയ നേതാക്കളും വീട്ടിലെത്തി. മയ്യത്ത് ഉച്ചകഴിഞ്ഞ് രണ്ടിന് ആറങ്ങാടി ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കി.

Keywords: C.H.Aboobacker Moulavi, Arangadi, Obituary, Kasaragod, Kerala, Malayalam news