city-gold-ad-for-blogger
Aster MIMS 10/10/2023

കേന്ദ്രസര്‍വകലാശാല സോഷ്യല്‍വര്‍ക്ക് ദേശീയ സെമിനാര്‍ ആരംഭിച്ചു

കേന്ദ്രസര്‍വകലാശാല സോഷ്യല്‍വര്‍ക്ക് ദേശീയ സെമിനാര്‍ ആരംഭിച്ചു
കാഞ്ഞങ്ങാട്: കേന്ദ്രസര്‍വകലാശാല സോഷ്യല്‍വര്‍ക്ക് വിഭാഗവും ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സോഷ്യല്‍വര്‍ക്ക് വിഭാഗവും സംയുക്തമായി നടത്തുന്ന പത്താമത് ദേശീയ സെമിനാര്‍ 'എച്ച്.ഐ.വി എയ്ഡ്‌സ് സോഷ്യല്‍ വര്‍ക്ക് റസ്‌പോണ്‍സ്' നളന്ദ റിസോര്‍ട്ടില്‍ തുടക്കം കുറിച്ചു.

കേന്ദ്രസര്‍ലകലാശാല വൈസ് ചാന്‍സിലര്‍ ജാന്‍സി ജയിംസ് ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍വകലാശാല സോഷ്യല്‍ വര്‍ക്ക് വിഭാഗം നടത്തുന്ന ദേശീയ സെമിനാറിന്റെ സാമൂഹിക പ്രതിബദ്ധത സാധാരണ മനുഷ്യരിലേക്ക് തങ്ങളുടെ സഹായം എത്തിക്കുക എന്നതാണെന്ന് വൈസ് ചാന്‍സിലര്‍ പറഞ്ഞു. മറ്റുള്ളവരെ സഹായിക്കാനും മനസിലാക്കാനും സ്വയം ഇറങ്ങി തിരിച്ചവരാണ് സോഷ്യല്‍വര്‍ക്ക് വിഭാഗത്തിലെ അധ്യാപക-വിദ്യാര്‍ഥി സമൂഹം.

ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്തുകൊണ്ട് സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരെ മുഖ്യാധാരയിലേക്ക് കൈപിടിച്ചുയുര്‍ത്തുവാന്‍ ഏവരെയും ബോധവാന്മാരാക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. അതിനായി സമൂഹത്തെ പ്രാപ്തരാക്കുക എന്നത് സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികളുടെ കടമയാണ് ജാന്‍സി ജയിംസ് കൂട്ടിച്ചേര്‍ത്തു.

ഇഗ്നോ സോഷ്യല്‍വര്‍ക്ക് ഡയറക്ടര്‍ പ്രൊഫ.ഗ്രേഷ്യസ് തോമസ് അധ്യക്ഷത വഹിച്ചു. ആന്ധ്രയൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ പ്രൊഫ. രമണ, ഐ.ജി.എസ്.എസ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റ് രജിസ്ട്രാര്‍ അബ്ദുല്‍ റഷീദ് സ്വാഗതവും, സോഷ്യല്‍വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് കോട്ടേശ്വര രാജു നന്ദിയും പറഞ്ഞു.

Keywords: Central university, Social work, Department, Indira Gandhi open university, National seminar, HIV Aids, Kasaragod, Kanhangad, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL