കേന്ദ്ര സര്‍വകലാശാലയില്‍ വീണ്ടും സി.ബി.ഐ പരിശോധന
Aug 5, 2015, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 05/08/2015) സാമ്പത്തിക ക്രമക്കേട് അന്വേഷിക്കാനായി കാസര്‍കോട് കേന്ദ്രസര്‍വകലാശാലയില്‍ സി.ബി.ഐ സംഘം വീണ്ടും എത്തി. സി.ബി.ഐയുടെ കൊച്ചി ആസ്ഥാനത്തുള്ള നിന്നുള്ള ഇന്‍പെക്ടര്‍ അടക്കം മൂന്ന് ഉദ്യോഗസ്ഥരാണ് സര്‍വകലാശാലയുടെ പെരിയ കാമ്പസിലെ ഓഫീസില്‍ എത്തി അന്വേഷണം തുടങ്ങിയത്.
മുന്‍ രജിസ്ട്രാര്‍ ഇന്‍ചാര്‍ജും ഇപ്പോഴത്തെ ജോ. രജിസ്ട്രാറും ആയ എസ്. ഗോപിനാഥന്റെ പങ്കന്വേഷിക്കാനാണ് പ്രധാനമായും സംഘമെത്തിയത്. സെക്യൂരിറ്റി ഏജന്‍സിയുമായി ബന്ധപ്പെട്ട രേഖകള്‍, എസ്. ഗോപിനാഥന്റെ നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവ പരിശോധിച്ചു. 2010ല്‍ നടന്ന സെക്യുരിറ്റി ജീവനക്കാരെ ക്ഷണിച്ച ടെണ്ടര്‍ നടപടികളില്‍ അപേക്ഷിച്ച ഏജന്‍സി ഉടമകളെ പെരിയ കാമ്പസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു.
ജോയിന്റ് രജിസ്ട്രാറുടെ നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന്് സി.ബി.ഐ കണ്ടെത്തി. 2011 ലെ ഇദ്ദേഹത്തിന്റെ നിയമനത്തില്‍ യോഗ്യത സംബന്ധിച്ച് ക്രമക്കേട് നടത്തിയാണ് ഡപ്യൂട്ടി രജിസ്ട്രാറായി ചേര്‍ന്നത്. നേരത്തെ നടത്തിയ പരിശോധനകളില്‍ രേഖകളുടെ ഫോട്ടോ കോപ്പികളും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകളും സംഘം കസ്റ്റഡിയിലെടുത്തിരുന്നു. സംഘം രണ്ടുദിവസം കൂടി കാസര്‍കോട്ട് അന്വേഷണം നടത്തും.

Keywords : Kasaragod, Kerala, Central University, CBI, Kanhangad, Kerala, Periya, CUK, Raid, Investigation.