കാഞ്ഞങ്ങാട്: ഒഴിഞ്ഞവളപ്പില്‍ കാര്‍ തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
ഒഴിഞ്ഞവളപ്പിലെ കെ പി റഷീദിന്റെ പരാതി പ്രകാരം കലേഷ്, അനു, സുമേഷ് എന്നിവര്‍ക്കെതിരെയാണ് കേസ് . വെള്ളിയാഴ്ച പുലര്‍ചെ ഒരു മണിയോടെയാണ് തൊട്ടടുത്ത മുസ്തഫയുടെ പറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തീ വെച്ച് നശിപ്പിച്ചത്.
കാര്‍ കത്തിച്ചതിന് പിന്നില്‍ കലേഷ് ഉള്‍പെടെ യുള്ള സംഘമാണന്ന് സംശയിക്കുന്നതായി റഷീദ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Keywords: Car, Burnt, case, Police, Kanhangad, kasaragod, Kerala