വാഗ്ദാനം ചെയ്ത ശമ്പളം നല്‍കിയില്ല; ഡയറക്ടറെ ഭീഷപ്പെണിത്തിയ ബിഎംഎസ് നേതാക്കള്‍ക്കെതിരെ കേസ്
Mar 19, 2015, 13:58 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19/03/2015) വാഗ്ദാനം ചെയ്ത ശമ്പളം നല്‍കാത്തതിന്റെ പേരില്‍ കാഞ്ഞങ്ങാട്ടെ നിത്യാനന്ദ വിദ്യാകേന്ദ്രം ഡയറക്ടറെ ഭീഷണിപ്പെടുത്തിയ നാല് ബിഎംഎസ് നേതാക്കള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. വിദ്യാകേന്ദ്രം കോമ്പൗണ്ടില്‍ അതിക്രമിച്ചു കയറി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുവെന്ന ഡയറക്ടര്‍ അലാമിപ്പള്ളിയിലെ എച്ച് ലക്ഷ്മണന്റെ പരാതിയിലാണ് കേസെടുത്തത്.
ബുധനാഴ്ച രാവിലെയാണ് സംഭവം. ബിഎംഎസ് നേതാക്കളായ ഭാസ്‌ക്കരന്‍ ഏച്ചിക്കാനം, അഡ്വ. സുകുമാരന്‍, സത്യനാഥ്, ഭാസ്‌ക്കരന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. നിത്യാനന്ദ വിദ്യാകേന്ദ്രത്തില്‍ 8,000 രൂപ ശമ്പളം നിശ്ചയിച്ച് മാവുങ്കാല്‍ സ്വദേശി വിനീത് എന്ന യുവാവിനെ മെക്കാനിക്കല്‍ വിഭാഗത്തില്‍ ജോലിക്ക് നിയമിച്ചിരുന്നു.
8,000 രൂപയ്ക്ക് പകരം 7,000 രൂപയാണ് വിനീതിന് ശമ്പളം ലഭിച്ചത്. ഇതിനെ ചോദ്യം ചെയ്തതിന്റെ പേരില്‍ അഞ്ചുമാസക്കാലമായി വിനീതിന് ശമ്പളം ലഭിച്ചിരുന്നില്ല. ഇതേക്കുറിച്ച് ചോദിക്കാന്‍ ചെന്ന ബിഎംഎസ് പ്രവര്‍ത്തകരാണ് ഡയറക്ടറെ ഭീഷണിപ്പെടുത്തിയത്.
ഇവിടത്തെ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും കൃത്യമായി ശമ്പളം നല്‍കുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. ഇതിനെതിരെ പ്രതികരിച്ച പലരെയും മാനേജ്‌മെന്റ് പിരിച്ചുവിടുകയും ശമ്പളത്തിലെ ഒരുവിഹിതം തടഞ്ഞുവെക്കുകയും ചെയ്യുന്നതായാണ് പരാതി.

Keywords: Kanhangad, Kerala, BMS, Case, Attack, Case against BMS leaders.
Advertisement: