വഴിത്തര്‍ക്കം സംസാരിക്കാനെത്തിയയാളെ ജ്വല്ലറിയില്‍ തടഞ്ഞ് വെച്ച് മര്‍ദിച്ചു; 3 പേര്‍ക്കെതിരെ കേസ്
Aug 25, 2014, 12:16 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.08.2014) വഴിയെ ചൊല്ലിയുള്ള തര്‍ക്കത്തെ കുറിച്ച് സംസാരിക്കാന്‍ ചെന്നയാളെ ജ്വല്ലറി ഉടമകള്‍ ജ്വല്ലറിക്കകത്ത് തടഞ്ഞ് വെച്ച് മര്‍ദിച്ചു. ഞായറാഴ്ച വൈകുന്നേരം 7.30 മണിയോടെ കാഞ്ഞങ്ങാട്ടെ മിനാര്‍ ജ്വല്ലറിയിലാണ് സംഭവം. നോര്‍ത്ത് ചിത്താരിയിലെ മുഹമ്മദലിയുടെ പരാതിയില്‍ ജ്വല്ലറി ഉടമകളായ മിനാര്‍ അഷ്‌റഫ്, മിനാര്‍ ഹമീദ്, പി.എം.സി സലീം എന്നിവര്‍ക്കെതിരെയാണ് കേസ്.
മര്‍ദനമേറ്റ മുഹമ്മദലി കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഞാണിക്കടവില്‍ റോഡിന് വേണ്ടി വിട്ട് നല്‍കിയ സ്ഥലം മൂവരും വിറ്റ സംഭവവുമായി ബന്ധപ്പെട്ട തര്‍ക്കത്തെക്കുറിച്ച് സംസാരിക്കാന്‍ മിനാര്‍ ജ്വല്ലറിയില്‍ ചെന്നപ്പോഴായിരുന്നു മൂന്നുപേരും ചേര്‍ന്ന് തന്നെ മര്‍ദിച്ചതെന്നാണ് മുഹമ്മദലിയുടെ പരാതി. ഹൊസ്ദുര്‍ഗ് എസ്.ഐ ബിജുലാല്‍, പോലീസ് ഉദ്യോഗസ്ഥനായ രാജേഷ് എന്നിവരാണ് കേസന്വേഷിക്കുന്നത്.
Also Read:
നരേന്ദ്ര മോഡിയോട് വോട്ടര്‍മാര്‍ പ്രതികാരം ചെയ്യണമെന്ന് ഹരിയാന മുഖ്യമന്ത്രി
Keywords: Kasaragod, Kerala, Case, Assault, Police, Road, Kanhangad, Jewellery, Discuss,
Advertisement: