കാഞ്ഞങ്ങാട്ട് വിദ്യാഭ്യാസ മന്ത്രിയുടെ പരിപാടി അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു; കെ എസ് ടി എ നേതാക്കളടക്കം 100 പ്രതികള്‍
Sep 6, 2015, 11:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06/09/2015) ശനിയാഴ്ച കാഞ്ഞങ്ങാട്ട് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദു റബ്ബിന്റെ പരിപാടി അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്വമേധയാ കേസെടുത്തു. കെ എസ് ടി എ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പെടെ 100 ഓളം അധ്യാപകര്‍ക്കെതിരെയാണ് കേസ്. അധ്യാപക ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച ഉച്ചയോടെ കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്നതിനിടെ കെ എസ് ടി എയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ ഉദ്ഘാടന വേദിയിലേക്ക് തള്ളിക്കയറുകയും ഇതേ തുടര്‍ന്ന് പരിപാടി അലങ്കോലമാവുകയും ചെയ്യുകയായിരുന്നു.
വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദു റബ്ബ് ഉദ്ഘാടന പ്രസംഗം നടത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ സദസില്‍ ഹാന്‍ഡ് മൈക്കുമായെത്തിയ കെ എസ് ടി എ പ്രവര്‍ത്തകര്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു. കെ എസ് ടി എ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതോടെ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധത്തിനും ബഹളത്തിനുമിടയില്‍ വിദ്യാഭ്യാസ മന്ത്രിയുടെ പ്രസംഗം ആരും കേട്ടതുമില്ല. മലപ്പുറം മുന്നിയൂര്‍ സ്‌കൂളിലെ അധ്യാപകന്‍ കെ കെ അനീഷ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കോഴിക്കോട്ട് സസ്‌പെന്‍ഡ് ചെയ്ത പ്രഥമ അധ്യാപകരായ വി.പി. ഇന്ദിരയെയും വി.ജെ. എബ്രഹാമിനെയും തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
രാവിലെ 10 മണിയ്ക്കാണ് അധ്യാപക ദിനാഘോഷത്തിന്റെ ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചിരുന്നതെങ്കിലും രണ്ട് മണിക്കൂറോളം വൈകിയാണ് മന്ത്രിയെത്തിയത്. പ്രതിഷേധം ഉണ്ടാകുമെന്ന് വ്യക്തമായതിനാല്‍ ദ്രുതകര്‍മ്മസേനയെയും വന്‍ പോലീസ് സന്നാഹത്തേയും സ്‌കൂള്‍ പരിസരത്ത് വിന്യസിച്ചിരുന്നു. നൂറിലേറെ പോലീസുകാരുടെ അകമ്പടിയോടെയാണ് മന്ത്രി സ്‌കൂള്‍ കവാടത്തിലേക്ക് പ്രവേശിച്ചിരുന്നത്. പോലീസിന്റെയും ദ്രുതകര്‍മ്മ സേനയുടെയും സുരക്ഷാവലയത്തിലാണ് മന്ത്രി പ്രസംഗം നടത്തിയത്.
പിന്നീട് ഏറെ പണിപ്പെട്ടാണ് സമരക്കാരെ സ്ഥലത്ത് നിന്നും പോലീസ് നീക്കിയത്. തലേദിവസം ഇതേ സ്‌കൂളില്‍ നടന്ന ടി ടി ഐ കലോത്സവവും കെ എസ് ടി എ പ്രവര്‍ത്തകര്‍ തടസപ്പെടുത്തിയിരുന്നു.
Related News:
കാഞ്ഞങ്ങാട്ട് മന്ത്രി അബ്ദുറബ്ബിന്റെ പരിപാടി അധ്യാപകര്‍ അലങ്കോലപ്പെടുത്തി

Keywords: Kanhangad, Kasaragod, Kerala, Police, case, Minister, Minister P.K Abdu rabb, Kerala, Minister P.K .Abdu Rabb's program interrupted.