പെണ്‍കുട്ടിയും പ്ലസ് ടു വിദ്യാര്‍ത്ഥിയും കറങ്ങിയ കാര്‍ നിയന്ത്രണം വിട്ട് കിണറിലിടിച്ചു
Oct 8, 2012, 13:32 IST
നീലേശ്വരം: സ്‌കൂള്‍ യുവജനോത്സവത്തിനിടെ പ്ലസ്ടു വിദ്യാര്‍ത്ഥിയും പെണ്‍കുട്ടിയും ചുറ്റിക്കറങ്ങിയ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കിണറിലിടിച്ചു.
ചായോത്ത് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ കല്ലൂരാവിയിലെ 17 കാരനും സഹപാഠിയായ പെണ്‍കുട്ടിയും കറങ്ങിയ മാരുതി കാറാണ് ഞായറാഴ്ച നീലേശ്വരം പള്ളിക്കര റോഡരികിലെ കിണറ്റിലിടിച്ച് നിന്നത്.
ഉടന്‍ തന്നെ പരിസരവാസികളെത്തി ഇരുവരെയും പുറത്തെടുക്കുകയായിരുന്നു. സംഭവമറിഞ്ഞ് നീലേശ്വരം പോലീസ് സ്ഥലത്തെത്തി രണ്ടുപേര്‍ക്കും ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കുകയും രക്ഷിതാക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം വിട്ടയക്കുകയും ചെയ്തു. താക്കീത് നല്‍കിയ ശേഷമാണ് പോലീസ് പ്ലസ്ടു വിദ്യാര്‍ത്ഥിയെയും പെണ്‍കുട്ടിയെയും വിട്ടത്.
ചായോത്ത് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന യുവജനോത്സവത്തിനെത്തിയ ഇരുവരും മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് കാറില്‍ കറങ്ങുകയായിരുന്നു.

Keywords: Plus two, Student, Girl, Car, Accident, Nileshwaram, Kasaragod, Kerala, Malayalam news