പെണ്‍കുട്ടിയുടെ ആത്മഹത്യ: പിതൃസഹോദരന്‍ പീഡിപ്പിച്ചതായി പോലീസ്
Jan 2, 2013, 20:29 IST
കാഞ്ഞങ്ങാട്: രാവണേശ്വരം മാക്കി സ്വദേശിനിയായ പതിനേഴുകാരിയെ പിതൃസഹോദരന്‍ നിരന്തരം ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് വ്യക്തമായി.
ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതൃസഹോദരന്‍ ഗിരീഷിനെതിരെ കേസെടുക്കാന്‍ പോലീസ് നടപടിയായി. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പരിയാരം മെഡിക്കല്‍ കോളേജിലെ പോലീസ് സര്‍ജന്‍ ഗോപാലകൃഷ്ണപ്പിള്ളയില്‍ നിന്ന് ബുധനാഴ്ച ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ് ഐ വിശ്വന്റെ നേതൃത്വത്തിലുള്ള സംഘം വിശദവിവരം ശേഖരിച്ചു.
പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് ഉറപ്പിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകം നടന്നതായുള്ള യാതൊരുവിധ തെളിവുകളും ഇല്ല. ഇളയച്ഛന്‍ ഗിരീഷിനോടൊപ്പം വേലാശ്വരം കളരിക്കാല്‍ ക്ഷേത്രത്തിനു സമീപത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരുന്നതിനിടയില്‍ ഡിസംബര്‍ 31ന് പുലര്‍ച്ചയോടെയാണ് പെണ്‍കുട്ടി മരണപ്പെട്ടത്.
പെണ്‍കുട്ടിയുടെ മരണത്തില്‍ അമ്മ സംശയം പ്രകടിപ്പിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഹരജിയില്‍ തീര്‍പ്പ് കല്‍പ്പിച്ച കോടതി പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകുന്നതുവരെ ബന്ധു ചെല്ലമ്മയുടെ സംരക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കോടതി നിര്‍ദ്ദേശം ലംഘിച്ച് ഗിരീഷ് പെണ്‍കുട്ടിയെ വേലാശ്വരത്തെ വാടക വീട്ടില്‍ നിര്‍ബന്ധിപ്പിച്ച് കൂടെ താമസിപ്പിക്കുകയായിരുന്നു.

Keywords: Girl, Suicide, Molestation, Police, Kanhangad, Kasaragod, Kerala, Malayalam news