അനുമതിയില്ലാതെ പ്രകടനം നടത്തിയ ബി.ജെ.പി - ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് പിഴശിക്ഷ
May 8, 2015, 14:17 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08/05/2015) പോലീസിന്റെ അനുമതിയില്ലാതെ പ്രകടനം നടത്തിയ ബി.ജെ.പി - ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് കോടതി പിഴശിക്ഷ വിധിച്ചു. ബേക്കല്‍ കോട്ടക്കുന്നിലെ ഗോപാലകൃഷ്ണന്‍ (50), ഗൗതം (24), പ്രദീപ് (28), ദിനേശന്‍ (42), ഉപേന്ദ്രന്‍ (55), മോഹനന്‍ (48), സുരേഷ് ബാബു (38), അരവിന്ദാക്ഷന്‍ (38), മോഹന ചന്ദ്രന്‍ (44), ആനന്ദന്‍ (26), മോഹനന്‍ (28), ബിനു (25), അശോകന്‍ (28) എന്നിവരെയാണ് ഹൊസ്ദുര്‍ഗ്, ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി 1800 രൂപ വീതം പിഴയടക്കാന്‍ ശിക്ഷിച്ചത്.
2014 ഏപ്രില്‍ 13 നാണ് കേസിനാസ്പദമായ സംഭവം. കോട്ടക്കുന്ന് ക്ഷേത്രത്തിന്റെ കമാനം തകര്‍ക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം. പ്രകടനത്തിന് ശേഷം സംഘര്‍ഷവും ഉണ്ടായിരുന്നു. പ്രകടനം നടത്തിയവര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുക്കുകയും അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു.
കേസിലെ പ്രതികളില്‍ ഒരാളായ കോട്ടക്കുന്നിലെ രോഹിത് (21) ഒളിവിലാണ്. രോഹിതിനെതിരെ ഹൊസ്ദുര്‍ഗ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

Keywords : Kanhangad, BJP, RSS, Police, Case, Court, Fine, Kasaragod, Kerala.