city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇടതു - വലതു മുന്നണികള്‍ ജനാധിപത്യത്തെ അവഹേളിക്കുന്നു: കെ.പി. ശ്രീശന്‍

പരപ്പ: (www.kasargodvartha.com 04/05/2015) കേരളത്തിലെ ഇടതു - വലതു മുന്നണികള്‍ ജനാധിപത്യത്തെ അവഹേളിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി ശ്രീശന്‍. ബിജെപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പി. സുരേഷ്‌കുമാര്‍ ഷെട്ടി നയിക്കുന്ന രാഷ്ട്രീയ പ്രചരണ യാത്രയുടെ രണ്ടാം ദിവസമായ തിങ്കളാഴ്ച ഇടത്തോട് നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതു - വലതു മുന്നണികള്‍ ജനാധിപത്യത്തെ അവഹേളിക്കുന്നു: കെ.പി. ശ്രീശന്‍
ഇവര്‍ കേരളത്തിന്റെ ശാപമാണ്. ഭരണപക്ഷത്തിന്റെ ഭരണപരാജയങ്ങള്‍ക്കെതിരായി രംഗത്ത് വരികയും പ്രക്ഷോഭങ്ങള്‍ നടത്തുകയും ചെയ്യേണ്ട പ്രതിപക്ഷം, ഭരണപക്ഷവുമായി ചേര്‍ന്ന് നടത്തുന്ന ഒത്തുകളി രാഷ്ട്രീയം കേരളത്തെ അധ:പതനത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ആവശ്യമായ ഭരണം നടത്താതെ കേന്ദ്രസര്‍ക്കാരിനെ എതിര്‍ക്കുകയാണിവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ ജനങ്ങള്‍ വെറുക്കുന്നത് രാജ്യത്ത് ഇതാദ്യമാണ്. ഈ വെറുപ്പാണ് ബിജെപിക്ക് കിട്ടുന്ന പിന്തുണ. ഇതിന് തെളിവാണ് സംസ്ഥാനത്ത് മെമ്പര്‍ഷിപ്പ് കാമ്പയിനിലൂടെ ബിജെപിയില്‍ അംഗങ്ങളായവരുടെ വന്‍ വര്‍ധനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസര്‍ക്കാരിന്റെ പലപദ്ധതികളും നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല. എല്‍എന്‍ജി, ഐഐടി പദ്ധതികള്‍ ഇതിന് ഉദാഹരണമാണ്. ജാഥ പെരിയാട്ടടുക്കം, ബന്തടുക്ക, ബളാംതോട്, പൂടംകല്ല് സ്ഥലങ്ങളിലെ പര്യടനത്തിന് ശേഷം ഇടത്തോട് സമാപിച്ചു. മധു വട്ടിപ്പുന്ന അധ്യക്ഷത വഹിച്ചു. മടിക്കൈ കമ്മാരന്‍, കൊവ്വല്‍ ദാമോദരന്‍, അഡ്വ. കെ,. ശ്രീകാന്ത്, ഇ. കൃഷ്ണന്‍, ശ്രീധരന്‍ കാരാക്കോട്, പ്രേമരാജ് കാലിക്കടവ് സംബന്ധിച്ചു.

രാവിലെ ഉദുമയില്‍ നടന്ന പരിപാടി യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ആര്‍.എസ്. രാജീവന്‍ ഉദ്ഘാടനം ചെയ്തു. വിശാലാക്ഷന്‍ അമ്പാടി അധ്യക്ഷത വഹിച്ചു. കെ. സുരേഷ് സ്വാഗതം പറഞ്ഞു. അഡ്വ. കെ. ശ്രീകാന്ത്, രാമപ്പ മഞ്ചേശ്വരം, നഞ്ചില്‍ കുഞ്ഞിരാമന്‍, പുല്ലൂര്‍ കുഞ്ഞിരാമന്‍ ശ്രീധരന്‍ കാരാക്കോട്, കെ.വി ബാബുരാജ് പി. സുനില്‍കുമാര്‍ എന്നിവര്‍ വിവിധ പരിപാടികളില്‍ സംസാരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Parappa, BJP, Reception, Kasaragod, Kanhangad, Kerala, KP Shreeshan. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia