city-gold-ad-for-blogger
Aster MIMS 10/10/2023

കാഞ്ഞങ്ങാട്ട് മിന്നല്‍ ഹര്‍ത്താല്‍

കാഞ്ഞങ്ങാട്ട് മിന്നല്‍ ഹര്‍ത്താല്‍
കാഞ്ഞങ്ങാട്: കാസര്‍കോട്ട് ആരാധനാലയങ്ങള്‍ അശുദ്ധമാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് ഉച്ചവരെ കാഞ്ഞങ്ങാട് നഗരത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു. രാവിലെ അപ്രതീക്ഷിതമായി ഹര്‍ത്താല്‍ നടന്നതോടെ ജനങ്ങള്‍ വല്ലാതെ വലഞ്ഞു. വാഹനങ്ങള്‍ പൊടുന്നനെ ഓട്ടം നിര്‍ത്തി, കടകമ്പോളങ്ങള്‍ ഞൊടിയിടെ നിശ്ചലമായി.

രാവിലെ 9. 30 മണിയോടെ ഹൊസ്ദുര്‍ഗ് കേന്ദ്രീകരിച്ച് നൂറുകണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പ്രകടനം കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിനടുത്തെത്തിയതോടെയാണ് ഹര്‍ത്താലിന് ആഹ്വാനം ഉണ്ടായത്.  നഗരത്തിലെ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചു. ഉച്ചക്ക് 1 മണിവരെ ഹര്‍ത്താല്‍ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപനമുണ്ടായി.

കനത്ത പോലീസ് ബന്തവസോടെയാണ് നഗരത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പ്രകടനം നടന്നത്. ആര്‍ എസ് എസ് ജില്ലാ പ്രചാരക് കെ ബി പ്രജില്‍, ജില്ലാ കാര്യവാഹക് എ വേലായുധന്‍ കൊടവലം, ജില്ലാ കാര്യകാരിയംഗം പി ബാബു അഞ്ചാംവയല്‍, ബി ജെ പി ദേശീയ സമിതിയംഗം മിടക്കൈ കമ്മാരന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അനു മതിയില്ലാതെ പ്രകടനം നട ത്തിയെന്നതിന് എ വേലായു ധന്‍ കൊടവലം ഉള്‍പ്പെടെ പത്തോളം പേരെ പോലീസ് കസ്റഡിയിലെടുത്തു. കാസര്‍ കോട് സംഭവത്തില്‍ പ്രതി ഷേധിച്ച് നീലേശ്വരത്ത് സം ഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്ര കടനം നടത്തി. നീലേശ്വരം റെയില്‍വെ ഗേറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം മാര്‍ ക്കറ്റ് ജംഗ്ഷനില്‍ സമാപിച്ചു. കെ വി ഉണ്ണികൃഷ്ണന്‍, പി രാധാകൃഷ്ണന്‍, ബി കു ഞ്ഞിരാമന്‍ തുടങ്ങിയവര്‍ നേ തൃത്വം നല്‍കി.


Keywords: Kanhangad, Harthal, Kasaragod, BJP

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL