യുവാവിന് കടന്നല്‍കുത്തേറ്റു
Jul 6, 2012, 16:34 IST
കാഞ്ഞങ്ങാട്: തെങ്ങില്‍ നിന്ന് തേങ്ങപറിക്കുന്നതിനിടെ യുവാവിന് കടന്നല്‍കുത്തേറ്റു. അരയി പാലക്കാലിലെ കൊട്ടന്റെ മകന്‍ പവിത്രനാണ്(38) കടന്നല്‍കുത്തേറ്റത്. വ്യാഴാഴ്ച രാവിലെ വീട്ടുപറമ്പിലെ തെങ്ങില്‍ നിന്നും തേങ്ങ പറിക്കുമ്പോഴാണ് പവിത്രനെ കടന്നല്‍ കൂട്ടം ആക്രമിച്ചത്. ഇതില്‍നിന്നും രക്ഷപ്പെടാനായി പവിത്രന്‍ താഴെ ഇറങ്ങുന്നതിനിടയില്‍ തെങ്ങില്‍ നിന്ന് വീഴുകയും ചെയ്തു. പവിത്രനെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Bee bite, Youth, Kanhangad, Kasaragod