ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Sep 12, 2012, 20:49 IST
മാവുങ്കാല്‍: കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവറെ വീടിനടുത്ത വയലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടച്ചേരി ട്രാഫിക് സര്‍ക്കിള്‍ കേന്ദ്രീകരിച്ച് ഓട്ടോ സര്‍വിസ് നടത്തുന്ന പുതിയകണ്ടം തായത്ത് വളപ്പിലെ വി ബാലനാണ് (56) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനടുത്ത് ഹരീന്ദ്രന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വയലിലെ കിണറിന്റെ തൂണുകളില്‍ ഘടിപ്പിച്ച കമ്പിയില്‍ പ്ലാസ്റ്റിക് കയര്‍ കുരുക്കി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ബുധനാഴ്ച രാവിലെയാണ് ബാലനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബാലന്‍ സാമ്പത്തിക പ്രയാസം അനുഭവിച്ചു വരുന്നതായി പറയുന്നു
വെളുപ്പിന് മൂന്നര മണിക്ക് വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് ബാലന്‍. പതിവുപോലെ ചൊവ്വാഴ്ചയും കാഞ്ഞങ്ങാട്ട് ഓട്ടോ ഓടിക്കാന്‍ ബാലനെത്തിയിരുന്നു. ബിഎം എസ് പ്രവര്‍ത്തകനാണ്. പരേതരായ മാലിങ്കന്‍- മാണിക്യം ദമ്പതികളുടെ മകനാണ്.
ഭാര്യ: ലക്ഷ്മി, മക്കള്‍: വസുമതി, രാജേഷ്, ശ്രീജ. മരുമക്കള്‍: കുഞ്ഞികൃഷ്ണന്‍ വെള്ളിക്കോത്ത്, കുഞ്ഞികൃഷ്ണന്‍ മടിക്കൈ, രേഷ്മ. സഹോദരങ്ങള്‍: പരേതനായ രാമന്‍, കാരിച്ചി, ജാനകി. മൃതദേഹം ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാശുപത്രിമോര്‍ച്ചറിയിലേക്ക് മാറ്റി.

Keywords: Auto driver, Suicide, Mavungal, Kanhangad, Kasaragod