ഞാണിക്കടവില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം; ഓട്ടോ കത്തിച്ചു
Jan 28, 2013, 20:10 IST
കാഞ്ഞങ്ങാട്: ഞാണിക്കടവ്-പടന്നക്കാട് മേഖലയില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം തുടരുന്നു. ഞാണിക്കടവിലെ കെ. വി. ബാബുവിന്റെ ഉടമസ്ഥതയിലുള്ള കെ. എല്‍. 60 ബി 3197 നമ്പര്‍ ഓട്ടോറിക്ഷ അജ്ഞാതസംഘം കത്തിച്ചു. വീട്ടുമുറ്റത്തെ ഷെഡ്ഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ പൂര്‍ണമായും കത്തിനശിച്ചു.
ഞായറാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. തീ ആളിപ്പടര്‍ന്ന ഓട്ടോറിക്ഷ ചൂടിന്റെ കാഠിന്യത്തില്‍ സ്വയം സ്റ്റാര്‍ട്ടായ ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോഴേക്കും ഓട്ടോറിക്ഷ പൂര്‍ണമായും കത്തിനശിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് പടന്നക്കാട്ട് ഓട്ടോഡ്രൈവര്‍മാര്‍ തിങ്കളാഴ്ച ഹര്‍ത്താല്‍ ആചരിച്ചു. പടന്നക്കാട്ടെ ഓട്ടോഡ്രൈവറാണ് ബാബു. പ്രദേശത്ത് ബോധപൂര്‍വ്വം അസ്വസ്ഥത പടര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് ബാബുവിന്റെ ഓട്ടോ കത്തിച്ചതിന് പിന്നിലെന്ന് പറയുന്നു.
ഒഴിഞ്ഞവളപ്പ്, ഞാണിക്കടവ്, കരുവളം, പടന്നക്കാട് തുടങ്ങിയ പ്രദേശങ്ങളില്‍ കഴിഞ്ഞ ഒന്നുരണ്ടുമാസമായി നിരന്തരം വീടുകള്‍ അക്രമിച്ചും വാഹനങ്ങള്‍ നശിപ്പിച്ചും സംഘര്‍ഷം സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ നടന്നുവരികയാണ്. ജനുവരി 4ന് പുലര്‍ച്ചെ ഒരു മണിയോടെ ഒഴിഞ്ഞവളപ്പിലെ കെ. പി. റഷീദിന്റെ ഹുണ്ടായി ഇയോണ്‍ കാര്‍ അജ്ഞാതസംഘം തീവെച്ച് നശിപ്പിച്ചിരുന്നു.
കാറിന്റെ പെട്രോള്‍ ടാങ്കിന്റെ അടപ്പ് തുറന്നാണ് തീ കൊളുത്തിയത്. ഇതിന് ഒരാഴ്ച മുമ്പ് ഈ പ്രദേശത്തെ ഏഴോളം വീടുകള്‍ക്ക് നേരെ കല്ലേറുണ്ടായിരുന്നു. ഒഴിഞ്ഞവളപ്പിലും പരിസരപ്രദേശങ്ങളിലും ക്ലബ്ബുകള്‍ക്ക് നേരെയും അക്രമണം നടന്നു. അക്രമികളെ പിടികൂടണമെന്ന് സി.പി.എമ്മും മുസ്ലിംലീഗും കോണ്‍ഗ്രസും ഒരേ സ്വരത്തില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. സി.പി.എം ജില്ലാ കമ്മിറ്റിയംഗങ്ങളായ എം. പൊക്ലന്‍, അഡ്വ. പി. അപ്പുക്കുട്ടന്‍, ലോക്കല്‍ സെക്രട്ടറി ബി. സുകുമാരന്‍, നഗരസഭ കൗണ്‍സിലര്‍ പ്രദീപന്‍ മരക്കാപ്പ്കടപ്പുറം, കോണ്‍ഗ്രസ് ഐ കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് എം. അസിനാര്‍, മുസ്ലിംലീഗ് മണ്ഡലം ട്രഷറര്‍ എം. ഇബ്രാഹിം, യൂത്ത്‌ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് ബഷീര്‍ കൊവ്വല്‍പ്പള്ളി, ഇ. കെ. കെ. പടന്നക്കാട് തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
ഞാണിക്കടവ് മേഖലയില്‍ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ തുടരെ തുടരെ നടക്കുന്ന അക്രമ സംഭവങ്ങളെ കുറിച്ച് പ്രതേ്യക സംഘത്തെ നിയോഗിച്ച് അനേ്വഷണം നടത്തണമെന്നും യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും യോജിക്കണമെന്നും നാട്ടില്‍ അസ്വസ്ഥത വളര്‍ത്തുന്ന ഛിദ്രശക്തികള്‍ക്കെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹൊസ്ദുര്‍ഗ് സി.ഐ. കെ. വി. വേണുഗോപാല്‍, എസ്.ഐ. ഇ. വി. സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് അനേ്വഷണമാരംഭിച്ചു.

Keywords: Anti social people, Attack, Njanikadavu, Auto rikshaw, Fire, Kanhangad, Kasaragod, Kerala, Malayalam news, Auto burnt by miscreants in Njanikadavu