നീലേശ്വരത്തെ ഹോട്ടലുകളില്‍ നിന്നും 'സ്വാദുള്ള' പഴകിയ ഭക്ഷണം പിടികൂടി
Apr 18, 2015, 16:00 IST
നീലേശ്വരം: (www.kasargodvartha.com 18/04/2015) നീലേശ്വരം നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പും നഗരസഭയും സംയുക്തമായി പരിശോധന നടത്തി പഴകിയ ഭക്ഷണം പിടികൂടി. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം വിതരണം ചെയ്തുവന്ന ഒരു ഹോട്ടലിന് നോട്ടീസ് നല്‍കി.
മൂന്ന് ഹോട്ടലുകളില്‍ നിന്നും പഴകിയ പൊറോട്ട, പൊരിച്ച മീന്‍, മീന്‍ കറി, എണ്ണ പലഹാരങ്ങള്‍ എന്നിവ പിടിച്ചെടുത്ത് മഹസര്‍ തയ്യാറാക്കി. സേഫ് കേരളയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി പരിശോധന നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നീലേശ്വരത്തെ ഹോട്ടലുകളില്‍ റെയ്ഡ് നടത്തിയത്.
നഗരത്തിലെ വ്യാപാര സമുച്ഛയങ്ങളില്‍ പലതിന്റെയും മൂത്രപ്പുരകള്‍ വൃത്തിഹീനമായിട്ടുള്ളതായും കക്കൂസ് ടാങ്കുകള്‍ പൊട്ടി കൊതുക് വളര്‍ത്തുകേന്ദ്രമായി മാറിയതും അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
താലൂക്ക് ആശുപത്രി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം. രാമകൃഷ്ണന്റെ നേതൃത്വത്തില്‍ നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.വി വാസു, താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.വി വിജയന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം. ചന്ദ്രന്‍, പി.വി മോഹനന്‍, സിജോ എം ജോസ്, ഇ. രൂപേഷ്, പി.വി പ്രകാശന്‍, കെ. ബാബു, പി.പി സ്മിത എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

Keywords : Nileshwaram, Municipality, Kasaragod, Kanhangad, Kerala, Health, Hotel, Raid, Authority raid in Restaurant.