നേഴ്സുമാരെ ആക്രമിക്കാന്‍ ശ്രമിച്ചവരെ തടഞ്ഞ ആശുപത്രി കാവല്‍ക്കാരന് മര്‍ദ്ദനം
May 29, 2012, 16:14 IST
കാഞ്ഞങ്ങാട്: സ്വകാര്യാശുപത്രിയില്‍ അതിക്രമിച്ച് കടന്ന് നേഴ്സ്മാരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ മുതിരുകയും ചെയ്ത സംഘത്തെ തടഞ്ഞ ആശുപത്രി കാവല്‍ക്കാരന് മര്‍ദ്ദനമേറ്റു. കാഞ്ഞങ്ങാട് നേഴ്സിംഗ് ഹോമിലെ വാച്ച്മാന്‍ ചെമ്മട്ടംവയല്‍ പീടിക വളപ്പിലെ കെ. സുരേശനാണ് (48) മര്‍ദ്ദനമേറ്റത്. കഴിഞ്ഞദിവസം രാത്രി 10 മണിയോടെ കെഎല്‍ 60 - 1816 നമ്പര്‍ ബൈക്കിലും കാറിലുമെത്തിയ സംഘം നേഴ്സിംഗ്ഹോമില്‍ അതിക്രമിച്ച് കടന്ന് നേഴ്സ്മാരോട് തങ്ങള്‍ക്ക് ഉറക്ക ഗുളികവേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഉറക്ക ഗുളിക നല്‍കാനാവില്ലെന്ന് അറിയിച്ച നേഴ്സുമാരെ സംഘം ഭീഷണിപ്പെടുത്തുകയാണുണ്ടായത്.
തുടര്‍ന്ന് നേഴ്സ്മാരെ ഇവര്‍ ആക്രമിക്കാനും ശ്രമിച്ചു. നേഴ്സ്മാരെ ഉപദ്രവിക്കാനുള്ള ശ്രമം തടഞ്ഞപ്പോഴാണ് സുരേശനെ സംഘം മര്‍ദ്ദിച്ചത്. സാരമായി പരിക്കേറ്റ സുരേശന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സുരേശന്റെ പരാതിപ്രകാരം കണ്ടാലറിയാവുന്ന ആറു പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
പോലീസ് അന്വേഷണമാരംഭിച്ചെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവരെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു.
കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും സ്വകാര്യാശുപത്രികള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. രാത്രികാലങ്ങളിലാണ് ആശുപത്രികളില്‍ അതിക്രമങ്ങള്‍ നടക്കുന്നത്.
മദ്യലഹരിയില്‍ എത്തുന്ന സംഘങ്ങളാണ് അക്രമം അഴിച്ചുവിടുന്നത്. ആശുപത്രികളുടെ സുഗമമായ പ്രവര്‍ത്തനങ്ങളെയും രോഗികളുടെ സ്വസ്ഥതയേയും ഇത്തരം അതിക്രമങ്ങള്‍ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
Keywords: Nurses, Attack, Kanhangad, Kasaragod