കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആക്രമിച്ചു; സിപിഎം പ്രവര്‍ത്തകന്റെ വീട് തകര്‍ത്തു
May 26, 2012, 16:14 IST
കാഞ്ഞങ്ങാട്: ചിത്താരി കടപ്പുറത്ത് ഉടലെടുത്ത സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷത്തിന് അയവ് വന്നില്ല. വ്യാഴാഴ്ച രാത്രി കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഒരു സംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. സിപിഎം പ്രവര്‍ത്തകന്റെ വീട് അടിച്ച് തകര്‍ത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ചിത്താരിക്കടപ്പുറത്തെ വിനോദനാണ് (37) അക്രമത്തിനിരയായത്.
വ്യാഴാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. ചിത്താരിക്കടപ്പുറത്തെ കൊട്ടന്റെ കടയില്‍ മൊബൈല്‍ ഫോണില്‍ റീ ചാര്‍ജ്ജ് ചെയ്യാന്‍പോയ വിനോദനെ സിപിഎം പ്രവര്‍ത്തകന്‍ ചന്ദ്രന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ആരോപിച്ചു. വിനോദനെ ആക്രമിക്കുന്നത് തടഞ്ഞ സഹോദരി പ്രസന്നയ്ക്കും മര്‍ദ്ദനമേറ്റു. അതിനിടെ സിപിഎം പ്രവര്‍ത്തകനായ സന്തോഷിന്റെ വീടിന് നേരെ ഒരു സംഘം ആക്രമണം നടത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സന്തോഷിന്റെ വീട് തകര്‍ത്തതെന്ന് സിപിഎം ആരോപിച്ചു.
കഴിഞ്ഞദിവസം രാത്രിയുണ്ടായ സംഘര്‍ഷത്തിനിടയില്‍ ചിത്താരിക്കടപ്പുറത്തെ കോരന്റെ ഭാര്യ സരോജിനി (60), കമലാക്ഷന്റെ ഭാര്യ വസുമതി (50) തുടങ്ങി മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റിരുന്നു. സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശത്ത് പോലീസ് ജാഗ്രത പാലിച്ചുവരികയാണ്.

Keywords: Kasaragod, Congress, CPM