കാഞ്ഞങ്ങാട്ടെ എ.ടി.എം കവര്‍ച്ചാ ശ്രമം: പ്രതികളുടെ ദൃശ്യം സിസിടിവിയില്‍
Mar 17, 2015, 13:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17/03/2015) കാഞ്ഞങ്ങാട്ടെ രാംനഗര്‍ റോഡിന് സമീപത്തെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കൗണ്ടര്‍ തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമിച്ച പ്രതികളുടെ സിസിടിവി ദൃശ്യം ലഭിച്ചു. കുപ്രസിദ്ധ കവര്‍ച്ചാ സംഘമാണ് പിന്നിലെന്നാണ് പോലീസിന് സൂചന ലഭിച്ചിരിക്കുന്നത്.
ഒരാള്‍ കമ്പിപ്പാര എടുത്ത് ആദ്യം അകത്ത് കടക്കുന്നതും, മറ്റൊരാള്‍ ബാഗ് കൊണ്ട് അകത്ത് കടക്കുന്നതായും, മൂന്നാമന്‍ ടോര്‍ച്ച് അടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണുന്നുണ്ട്. പാര ഉപയോഗിച്ച് യന്ത്രത്തിന്റെ സ്‌ക്രീനും ബോഡിയും കവര്‍ച്ചക്കാര്‍ തകര്‍ത്തെങ്കിലും പണം നിക്ഷേപിച്ചിട്ടുള്ള സ്‌ട്രോങ് റൂം തകര്‍ക്കാന്‍ കഴിഞ്ഞില്ല. ഇതോടെ ഇവര്‍ പിന്മാറുകയായിരുന്നു.
എട്ട് ലക്ഷത്തോളം രൂപയാണ് ഈസമയം എടിഎമ്മിനകത്ത് ഉണ്ടായിരുന്നത്. ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ്‌ഐ വിജയന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Keywords : Kasaragod, Kanhangad, Accuse, Robbery-Attempt, Case, Police, Investigation, ATM.