എ എസ് ഐ മാരുടെ കുറവ്; ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനില്‍ പോലീസുകാര്‍ക്ക് അധിക ജോലി ഭാരം
Jul 5, 2012, 17:50 IST
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ നാല് എ എസ് ഐ മാരുടെ ഒഴിവുകള്‍ ഇനിയും നികത്തിയില്ല. ഇതുകാരണം സ്റ്റേഷനില്‍ മറ്റ് പോലീസ് ഉദ്യോഗസ്ഥരുടെ ജോലി ഭാരം ഇരട്ടിച്ചു.
ഹൊസ്ദുര്‍ഗ് സ്റ്റേഷനില്‍ നിന്നും നാല് എ എസ് ഐ മാരെ ഈയിടെയാണ് വിവിധ പോലീസ് സ്റ്റേഷനുകളിലേക്കായി സ്ഥലം മാറ്റിയത്. പകരം കാസര്‍കോട് ക്രൈംബ്രാഞ്ചില്‍ നിന്നും സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡില്‍ നിന്നും ബേക്കല്‍, ബദിയഡുക്ക, പോലീസ് സ്റ്റേഷനുകളില്‍ നിന്നുമായി നാലോളം എ എസ് ഐ മാരെ ഹൊസ്ദുര്‍ഗ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റാന്‍ എസ് പി നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ ഇവിടങ്ങളില്‍ നിന്നും എ എസ് ഐ മാരെ ഹൊസ്ദുര്‍ഗ് സ്റ്റേഷനിലേക്ക് വിട്ടുകൊടുക്കുന്നില്ല. കാസര്‍കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നത് ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ്. അതിനനുസരിച്ച് ഇവിടെ കേസുകളുടെ എണ്ണവും ഏറെയാണ്. എന്നാല്‍ ഇതിനനുസരിച്ച് പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യാമാകാത്തതിനാല്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം തന്നെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്.
മറ്റ് പോലീസ് ഉദ്യോഗ്സ്ഥരുടെ ജോലി ഭാരം ഇക്കാരണത്താല്‍ തന്നെ ഇരട്ടിക്കുകയാണ് ചെയ്യുന്നത്. ജോലിക്കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ മാനസികമായി തളര്‍ത്തുകയും ചെയ്യുന്നു.

Keywords: ASI, Hosdurg Police Station, Kanhangad, Kasaragod